സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
19:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം


പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായത്. ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി, സാമൂഹിക ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ. അതgപോലെ പരിസരം, വൃത്തി, വെടിപ്പ്, ശുദ്ധി, മാലിന്യസംസ്കരണം എന്നിവയെ ബന്ധപെടുത്തിയാണ് ശുചിത്വം ഉപയോഗിക്കുന്നു.

ആരോഗ്യ ശുചിത്വം വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം എന്നിവയെ ല്ലാം ഇതിന്റെ ഘടനയാണ്. ശുചിത്വം ഇല്ലായ്മയാണ് പകുതി രോഗത്തിനും കാരണമാവുന്നത്.

വ്യക്തി ശുചിത്വം ഒരു വ്യക്തി സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളും, ജീവിതശൈലി -രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. ശുചിത്വം എന്നുപറയുമ്പോൾ വീടും പരിസരവും മാത്രം വൃത്തിയാക്കിയാൽ പോരാ. ശാരീരികമായ വൃത്തിയും നമ്മൾ പാലിക്കേണ്ടതുണ്ട്. ഈ കാലഘട്ടത്തിൽ നമ്മൾ ശുചിത്വം പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പൊതുസ്ഥല സമ്പർക്കത്തിന്‌ ശേഷം നിർബന്ധമായും കൈകൾ കഴുകണം. ചില ബാക്ടിരിയകൾ എളുപ്പത്തിൽ ശരീരത്തിലേക്കു കയറും. അതുകൊണ്ട് നമുക്ക്‌ ശുചിത്വം ഉള്ളവരായിക്കും.


ജിയ ജോയി
9 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം