ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/ നേരിടാം....പൊരുതാം...
നേരിടാം.... പൊരുതാം.....
നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്തൊരു ദുഷ്ട വിപത്തിൽ നടുവിലാണിന്നു നാം.... ആഗോളമൊത്തത്തിൽ ചുട്ടുകരിക്കുവാൻ എവിടെ നിന്നെത്തിയെന്നറിയില്ലവൻ.. പ്രതിരോധമല്ലാതെ ഇവരെ ചെറുക്കുവാൻ മറ്റൊരൗഷധമില്ല പാരിൽ..... കണ്ണിനു കാണാൻ കഴിയുകില്ലെങ്കിലും ഈ മഹാമാരി കാട്ടിയതൊക്കെ ഭയാനകം തോക്കുകയില്ലന്നുറപ്പിച്ചു വിശ്വസിച്ച ശാസ്ത്രത്തെ പോലും മുട്ടുകുത്തിച്ചവൻ കാര്യങ്ങൾ കൈവിട്ടു പോകും മുമ്പായി നാം ഒരുമിച്ച് നിന്ന് മാറ്റണം കൊറോണയെ കൊന്നൊടുക്കിടാം ഈ മഹാമാരിയെ ഭൂമിയിൽനിന്ന് ഇന്ന് എന്നെന്നേക്കുമായി കൂട്ടവും പാടില്ല നാട്ടിൻപുറങ്ങളിൽ പരസ്പരmദൂരം ഉണ്ടാവണമീവേളയിൽ നാളെ നാം ഒന്നിച്ചു കാണണമെങ്കിലോ ഇന്നു നാം വേറിട്ട നിൽക്കണം സോദരരേ അത്രയേ ശ്രദ്ധിക്ക എങ്കിലീ മഹാമാരിയിൽ നിന്ന് നമുക്ക് രക്ഷ നേടാം ഒന്നായി നിന്നു നാം ഒരുമിച്ചു പോരാടി കെട്ടുകെട്ടിക്കും ആരോഗ്യപാലകർ നീതി കർത്താക്കന്മാർ എല്ലാരും ഉണ്ടീവിപത്തിനെ കൊല്ലുവാൻ ഭയമൊന്നും വേണ്ട പ്രതിരോധംമതിയീ മഹാമാരിയെ ചെറുത്തു നിർത്താൻ ഭയമൊന്നും വേണ്ട ജാഗ്രത മാത്രം മതി ഈ കൊറോണയെ തുടച്ചുമാറ്റാൻ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ