ഗവ എൽ പി എസ് കല്ലാർ/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാലം
എന്റെ കൊറോണക്കാലം
പതിവുപോലെ ഞങ്ങൾ വിദ്യാലയത്തിൽ പൊയ്ക്കൊണ്ടിരുന്നു.അപ്പൊഴായിരുന്നു കൊവിഡ്19 എന്ന മഹാമാരിയുടെ കടന്നുവരവ്. കുഞ്ഞുങ്ങൾ മുതൽ വൃദ്ധരെ വരെ അത് വേട്ടയാടി.എവിടെ തിരിഞ്ഞാലും കൊറോണ.മനുഷ്യനെ മനുഷ്യനല്ലാതെ ആക്കുന്ന ആ മഹാമാരി ലോകത്തെയാകെ കാർന്നു തിന്നുന്നു. ഞങ്ങൾ പൂമ്പാറ്റകളെ പോലെ പാറിപ്പറന്നു നടക്കേണ്ട സമയത്ത് വിദ്യാലയത്തിൽ പോലും പോകാൻ കഴിയാതെ വീടിനുള്ളിൽ ഒതുങ്ങി കൂടേണ്ടി വന്നു. ഒരുവർഷം പഠിച്ചത് വിലയിരുത്താനോ മൂല്യനിർണയം നടത്തുവാനോ കഴിയാത്ത വിധം ഈ മഹാമാരി ഞങ്ങളെ പിടിച്ചുലച്ചു. കൂട്ടുകാരുമൊത്ത് കളിക്കാൻ ആകാതെ വീടിൻറെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങി കഴിയുകയാണ് ഇപ്പോൾ. എപ്പോഴും മാസ്ക് ധരിക്കുകയും കൈകൾ കഴുകുകയും വേണം. എങ്ങോട്ട് നോക്കിയാലും കൊറോണയെ പറ്റിയുള്ള പേടിപ്പെടുത്തുന്ന വിവരങ്ങൾ. പേപ്പർ കഷണങ്ങൾ കൊണ്ട് പൂക്കൾ ഉണ്ടാക്കിയും കപ്പലുകൾ ഉണ്ടാക്കിയും അടുക്കളയിൽ അമ്മയെ സഹായിച്ചും ഞങ്ങളുടെ അവധിക്കാലം പോയിക്കൊണ്ടിരിക്കുന്നു. കൊറോണ എന്ന മഹാവ്യാധി എത്രയുംവേഗം അകന്നുപോണേ എന്ന് പ്രാർത്ഥിക്കുകയാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ