ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരിക്കു മുമ്പും പിമ്പും

Schoolwiki സംരംഭത്തിൽ നിന്ന്
19:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരിക്കു മുമ്പും പിമ്പും

വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വം. ശുചിത്വവും രോഗപ്രതിരോധവും ഒരു നാണയത്തിൻ്റെ ഇരുവശങ്ങളാണ്.ഓരോ വ്യക്തിയും അവരവരുടെ പരിസരം ശുചിയാക്കിയാൽ തന്നെ പരമാവധി രോഗങ്ങളെ അകറ്റാം.

ഒരു വ്യക്തിയുടെ പരിസര ശുചിത്വം അവരുടെ വീട്ടിൽ മാത്രമായി ഒതുങ്ങരുത്. നാം വീടും പരിസരവും വൃത്തിയാക്കി മാലിന്യം കൊണ്ടുപോയി പുഴയിലും മറ്റു സ്ഥലങ്ങളിലും ഇടുന്ന സ്ഥിതി ആകരുത്. കാരണം പുഴ മലിനമായാലും പ്രകൃതി മലിനമായാലും ഒടുക്കം അനുഭവിക്കേണ്ടി വരുന്നത് നമ്മൾ തന്നെയായിരിക്കും.

പ്രകൃതിക്കും വികൃതികൾ ഉണ്ട്. പരിസ്ഥിതിക്കു താങ്ങാൻ പറ്റാത്ത രീതിയിൽ മനുഷ്യർ പെരുമാറുമ്പോൾ പ്രകൃതി തന്നെ മനുഷ്യർക്കെതിരെ മഹാമാരി തീർക്കും.മനുഷ്യർ ഇത്രയൊക്കെ ഉയരങ്ങളിൽ എത്തിയിട്ടും ഇപ്പോഴത്തെ മഹാമാരിയായ കോവിഡ് 19 നു മുന്നിൽ ആശങ്കപ്പെട്ടു നിൽക്കുകയാണ്.

ക്ഷയിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ ഭൂമിയെ ലോക് ഡൗൺ സഹായിച്ചു.വാഹന പുക കുറഞ്ഞതുകൊണ്ട് പ്രകൃതിയിൽ ശുദ്ധവായു നിറഞ്ഞു. ഫാക്ടറിമാലിന്യമില്ലാത്തതു കൊണ്ട് പുഴകളിൽ തെളിനീരൊഴുകി. ലോക്ഡൗണിനു ശേഷവും നാം ഇപ്പോഴത്തെ രോഗ പ്രതിരോധത്തിൽ നിന്നും മാറാൻ പാടില്ല. നമ്മുടെ ആരോഗ്യ പ്രവർത്തകർ പറയുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ജീവിച്ചാൽ തന്നെ രോഗം വരുന്നത് പരമാവധി ഒഴിവാക്കാം.

ആദി ദേവ്.എ
4 ബി ഏര്യം വിദ്യാമിത്രം യു.പി.സ്കൂൾ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം