ഗവ. എൽ.പി.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/മധ്യകാല നിർമ്മിതികൾ
മധ്യകാല നിർമ്മിതികൾ
മധ്യകാല നിർമിതികൾ 1. Taj Mahal Built by Emperor Shajahan in 1632. ...... ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ (ഹിന്ദി: ताज महल; പേർഷ്യൻ/ഉർദു: تاج محل) ആഗ്രയിൽ, യമുനാനദിക്കരയിൽ സ്ഥിതി ചെയ്യുന്നു. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേർഷ്യൻ,ഒട്ടോമൻ,ഇന്ത്യൻ,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹൽ. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തി രണ്ട് വർഷം എടുത്തു എന്നാണ് കണക്ക്. 2. Brihadeeswara temple കർണാടകയിലെ തുംഗഭദ്രാനദിക്കരയിലുള്ള വിജയനഗരം ആസ്ഥാനമാക്കി ദക്ഷിണേന്ത്യയിൽ നിലനിന്ന സാമ്രാജ്യമാണ് വിജയനഗര സാമ്രാജ്യം.സംഗമ, ശലുവ, തുളുവ , അരവിഡു എന്നിങ്ങനെ നാലു രാജവംശങ്ങൾ വിജയനഗരം ഭരിച്ചു. ഇവരുടെ കാലഘട്ടത്തിൽ (ക്രി.വ.1336 - 1565) വികസിച്ചുവന്ന വാസ്തുശൈലിയാണ് വിജയനഗര വാസ്തുവിദ്യ((കന്നഡ: ವಿಜಯನಗರ ವಾಸ್ತುಶಿಲ್ಪ)). ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ, സ്മാരകങ്ങൾ തുടങ്ങി അനവധി നിർമിതികൾ ഇവർ ദക്ഷിണേന്ത്യയൊട്ടാകെ പണിതുയർത്തി. ഇവയിൽ അധികവും തലസ്ഥാനനഗരിയായ വിജയനഗരത്തിലാണുള്ളത്(ഇന്നത്തെ ഹംപി). ഇന്ന് ഹംപിയിലെ സ്മാരക സമുച്ചയം ഒരു ലോകപൈതൃകകേന്ദ്രം കൂടിയാണ്.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം