സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/ പ്രകൃതിയും മനുഷ്യനും അന്നും ഇന്നും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും മനുഷ്യനും അന്നും ഇന്നും

പ്രകൃതി എന്നാൽ ഓരോ മനുഷ്യന്റെയും ഹൃദയങ്ങളിൽ അമ്മ എന്ന സ്ഥാനമാണ് വേണ്ടത് എന്നാൽ ചാറ്റിങ്ങിലൂടെ യും ചിത്രങ്ങളിലൂടെയും ഞാൻ ഞാൻ മുൻപ് എന്ന് പല ആധുനിക മനുഷ്യനെ ഇങ്ങനെ ഒന്നുമല്ല . പ്രകൃതി നമ്മുടെ അമ്മ യാണെങ്കിൽ പ്രകൃതിയെ നശിപ്പിക്കുക എന്നത് നമ്മുടെ പ്രകൃതിയെ നാം മാനഭംഗപ്പെടുത്തുന്ന തുല്യമാണ്

നാം നമ്മുടെ അമ്മയോട് ഒരു പരിധിവരെ ചെയ്യുന്ന കാര്യങ്ങൾ അമ്മ ക്ഷമിക്കും. എന്നാൽ പരിധി മറികടക്കുമ്പോൾ അത് സഹിക്കുന്നതിനും അപ്പുറം ആകുന്നു. ഇതേപോലെ യാണ് ആധുനിക മനുഷ്യന്റെ കുട്ടികൾ മറികടന്നുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് ലോകത്തെ ഇന്ന് കാർന്നുതിന്നുന്ന ചൈനയിൽ ജന്മമെടുത്ത കൊറോണ അഥവാ കോവിഡ് 19 എന്ന രോഗം. പഴമക്കാർ പറയുന്നത് എത്രയോ ശരിയാണ് താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു ഇത് ശരിക്കും പ്രതിഫലിക്കുന്നത് ഈ കാലത്ത് തന്നെയാണ് പ്രകൃതിക്ക് മനുഷ്യനെ പറ്റി പറയുവാൻ കുറച്ചു കാര്യങ്ങൾ ഉണ്ട്. ഭൂമിയിൽ ഏറ്റവും വിവരമില്ലാത്ത ജീവിയാണ് മനുഷ്യൻ എന്നാണ് ഇതിനു ഉദാഹരണവും ഭൂമി തന്നെ പറയുന്നു.

മനുഷ്യന് ഒരു ഹൃദയം നൽകിയാൽ അവനതിൽ വെറുപ്പ് നിറയ്ക്കും അതേപോലെ അവനെ വസിക്കുവാൻ ഒരു പറുദീസ നൽകിയാൽ അവൻ അത് ഒരു മാലിന്യകൂമ്പാരമാക്കും , ഞാനൊരു കാരം നൽകിയാലോ മറ്റുള്ളവരെ നശിപ്പിക്കുന്നതിന് വേണ്ടി അവൻ ആക്രമിച്ച് ആയുധങ്ങൾ ഉണ്ടാകും. എന്താണ് ഈ ലോകം ഇങ്ങനെ?

മനുഷ്യരുടെ ഈ പ്രവർത്തനങ്ങൾ മനസ്സിലാക്കിയാണ് ഐക്യരാഷ്ട്രസഭയുടെ അഭിമുഖത്തിൽ 1972 മുതൽ ജൂൺ 5 ന് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന് ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിൻറെ കാതൽ എന്നാൽ നാം എന്താണ് ചെയ്യുന്നത് പരിസ്ഥിതി ദിനത്തിന്റെ അന്ന് മാത്രം മാനവർ ഒട്ടേറെ പ്രതിജ്ഞകൾ ഏറ്റുചൊല്ലുന്നു പ്രകൃതി എന്റെ അമ്മയാണ് അതിനെ ഞാൻ സംരക്ഷിക്കും എന്നാൽ എന്താണ് സംഭവിക്കുന്നത് എല്ലാവരും അന്ന് മാത്രം ഒരു മരം നടന്നു . പിറ്റേന്ന് മുതൽ അതിനുപകരമായി 1000 എണ്ണം മുറിക്കുന്നു എന്നിട്ട് ചോദിച്ചാലോ അത് വികസനമാണ് എന്ന മറുപടിയും സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് അനിവാര്യമാണ്. ഈ വികസനം പ്രക്രിയ എല്ലായിപ്പോഴും പരിസ്ഥിതിയെ ദോഷമായി ബാധിക്കുന്നുണ്ട് .അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത് . മനുഷ്യർ സ്വീകരിച്ചുവരുന്ന അശാസ്ത്രീയമായ വികസനം പരിസ്ഥിതിയുടെ ഭൂമിയുടെ നിന്നെ നിലനിൽപ്പിന് ദോഷകരമാണ് മനുഷ്യരുടെ ഈ വൃത്തിഹീനമായ പ്രവർത്തികളിലൂടെ പരിസ്ഥിതിയെ മാത്രമല്ല നശിക്കുക മാനവരാശി മുഴുവൻ തന്നെയാണ് രോഗങ്ങളും മറ്റും വന്നു നശിക്കുന്നത്.

ജലമലിനീകരണം , ഖരമാലിന്യത്തിന് നിർമ്മാർജ്ജന പ്രശ്നങ്ങൾ , മണ്ണിടിച്ചിൽ , മണ്ണൊലിപ്പ് , അതിവൃഷ്ടി ,വരൾച്ച , പുഴമണ്ണ് ഖനനം , വ്യവസായവൽക്കരണം മൂലം ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം , വർണ്ണമഴ , ഭൂമികുലുക്കം തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു . എന്നാൽ മനുഷ്യൻറെ വികസനത്തിന് ഇതെല്ലാം അത്യാവശ്യമാണ് എന്നറിയാം എന്നാലും നമുക്ക് നമ്മുടെ ആവശ്യത്തിന് മാത്രം അത് ഉപയോഗിക്കാം അത് പരിസ്ഥിതിയെ നശിപ്പിക്കാതെ രീതിയിൽ ചെയ്യേണ്ടതുണ്ട് . ഇങ്ങനെ പരിസ്ഥിതി സംരക്ഷിച്ച് നമുക്ക് നമ്മുടെ ജീവൻ സംരക്ഷിക്കാം.

സൗരവ് ക‍ുര്യാക്കോസ്
10 A സർവ്വോദയ ഹയർസെക്കണ്ടറി സ്‍ക‍ൂൾ ഏച്ചോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം