എം.എ.ഐ.എച്ച്.എസ് മുരിക്കടി/അക്ഷരവൃക്ഷം/മുത്താണ് മൂവരും

19:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vasumurukkady (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മുത്താണ് മൂവരും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുത്താണ് മൂവരും

ഒരു ഗ്രാമത്തിൽ 5 കുടുംബാംഗങ്ങൾ പുതിയതായി താമസിക്കുവാൻ വന്നു. അവിടുത്തെ മൂന്ന് കുട്ടികളേയും ഗ്രാമത്തിലെ സ്കൂളിലാണ് ചേർത്തത്. കുറെനാൾ കഴിഞ്ഞു പോയി. ആ ഗ്രാമത്തിലെ വഴിയിലും മറ്റും മാലിന്യം കൊണ്ട് നിറഞ്ഞു. അങ്ങനെ ഗ്രാമത്തിലെ പലർക്കും ഓരോ രോഗങ്ങൾ വന്നു തുടങ്ങിയപ്പോൾ ഈ മൂന്നു കുട്ടികൾ അവരുടെ കൂട്ടുകാരെ വിളിച്ചു പറഞ്ഞു "നിങ്ങളെല്ലാവരും ഞങ്ങളുടെ കൂടെ നിൽക്കണം. നമുക്ക് ഗ്രാമത്തെ ഇങ്ങനെ വിട്ടാൽ പറ്റില്ല. ഈ മാലിന്യമെല്ലാം കിടക്കുന്നതുകൊണ്ട് മനുഷ്യർക്കും മൃഗങ്ങൾക്കും ജീവികൾക്കും ഈ ഗ്രാമത്തിൽ ജീവിക്കാൻ പറ്റാത്തതായി. അതുകൊണ്ട് നമ്മൾ ഒരു തീരുമാനം എടുക്കണം. ഇന്നുമുതൽ ഈ ഗ്രാമത്തിൽ ഉള്ളവർക്ക് രോഗങ്ങൾ വരാതെ നമ്മൾ ഇവിടുത്തെ മാലിന്യമെല്ലാം മാറ്റണം.” അന്നു തന്നെ അവർ ആ ഗ്രാമത്തിൽ ഉള്ളവരെല്ലാം വിളിച്ചു പറഞ്ഞു "നാളെ നിങ്ങളാരും വെളിയിൽ ഇറങ്ങരുത്". അവർ പറഞ്ഞതുപോലെ ചെയ്തു.

പിറ്റേദിവസം തന്നെ കുട്ടികൾ എല്ലാവരും ചേർന്ന് മാലിന്യങ്ങൾ നീക്കം ചെയ്തു. അങ്ങനെ ആ ഗ്രാമത്തിലുള്ളവർ സുരക്ഷിതരായി. ഈ കുട്ടികൾക്ക് ആ ഗ്രാമത്തിലുള്ള എല്ലാവരും അനേകമായ നന്ദി രേഖപ്പെടുത്തി. ഗ്രാമത്തലവൻ വിവിധ സമ്മാനങ്ങൾ നൽകി അവരെ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. മാത്രമല്ല ഈ കുട്ടികളെ മാതൃകയാക്കി ജനങ്ങൾക്ക് ശുചിത്വത്തെ പറ്റി ബോധവൽക്കരണം നൽകുകയും ചെയ്തു.

പരിസര ശുചിത്വം ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമാണ്.