എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം/അക്ഷരവൃക്ഷം/കാറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
19:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ravikumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാറ്റ് | color= 3 <!-- 1 മുതൽ 5 വരെയുള്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാറ്റ്

 
കുളിരുമായ്‌ ആനന്ദഗാനവുമായ്‌
പൂവിൻ സുഗന്ധത്തിൻ തലോടലുമായ്
എന്നിൽ നീ വന്നണഞ്ഞു.
പുലർമഞ്ഞിൽ സംഗീതമായ്
പ്രകൃതി തോറും ചാഞ്ചാടുമീ
മനസ്സിന്റെ കുളിർമയായ്
ഇളം താരാട്ടുമായ്‌
പ്രപഞ്ചത്തിൻ ചിത്രങ്ങൾ
ചാഞ്ചാടുമീ ചില്ലകളിൽ ആടിയുലഞ്ഞു പോവുന്നു
വസന്തത്തിൻ മലർവാടിപോൽ
എന്നും കുളിരുമാവാൻ
എൻ സംഗീതം നുകരുവാൻ
കാറ്റായ് ഞാൻ അലയുകയായ്.


കെ.എൻ. ഫാത്തിമ തസ്നിം.
9 D എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത