ജി യു പി എസ് കോട്ടനാട്/അക്ഷരവൃക്ഷം/ശുചിത്വം കുട്ടികളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
19:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15248 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- ശുചിത്വം കുട്ടികളിൽ - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇന്നത്തെ ഈ കാലഘട്ടത്തിൽ അത്യാവശ്യമായ ഘടകം തന്നെയാണ് ശുചിത്വം. അതിനു നാം ഏറെ പ്രാധാന്യം നൽകുക തന്നെ വേണം. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാവണമെങ്കിൽ മനസും ശരീരവും വീടും സ്കൂളും പരിസരവുമെല്ലാം വൃത്തിയായി സൂക്ഷിക്കണം. പക്ഷെ ഇന്ന് മറിച്ചാണ് സംഭവിക്കുന്നത്. നാം നടക്കുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അടിഞ്ഞു കിടക്കുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ ഇതൊക്കെ നമ്മുടെ ശരീരത്തിലെ പല അവയവങ്ങളിലും എത്തിച്ചേരുന്നു. അങ്ങനെ പലതരം രോഗങ്ങളും പിടിപെടുന്നു. ഇതിൽ നിന്നും ഒരു മോചനം ഉണ്ടാവണമെങ്കിൽ നാം ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയേ തീരൂ. ചെറുപ്പത്തിലെ കുട്ടികളെ ശുചിത്വത്തെ കുറിച്ച് ബോധവാന്മാരാക്കണം.

"ചെറുപ്പകാലത്തിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം " എന്ന ചൊല്ല് നാം കേൾക്കുന്നുണ്ടല്ലോ. നമ്മൾ ചെറുപ്പം തൊട്ടേ ശുചിത്വം ശീലമാക്കണം. രാവിലെയും വൈകുന്നേരവും കുളിക്കണം. നഖം വെട്ടി വൃത്തിയാക്കണം. ഭക്ഷണത്തിനു മുൻപും ശേഷവും വൃത്തിയായി കൈകൾ കഴുകണം. അലക്കി തേച്ച വസ്ത്രങ്ങൾ ധരിക്കണം. ഇതൊക്കെ വ്യക്തി ശുചിത്വത്തിന്റെ ഭാഗമാണ്. നമ്മുടെ വീടും പരിസരവും സ്കൂളും പരിസരവും അടിച്ചു വാരി വൃത്തിയാക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക. മലിന ജലം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക. അനാവശ്യമായി വളർന്നു വരുന്ന കാടുകൾ വെട്ടി ഒതുക്കി നിർത്തുക. ഇങ്ങനെ നമുക്ക് പരിസര ശുചിത്വം പാലിക്കാം. ഓരോ വ്യക്തിയുടെയും വ്യക്തിത്വം വിലയിരുത്തുന്നത് തന്നെ ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ട് തന്നെ വ്യക്തിത്വമുള്ളവരായി നാം ഓരോരുത്തരും മാറണം.

അനുശ്രീ ഷാജു
3 ബി ഗവ യു പി സ്കൂൾ കോട്ടനാട്
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം