എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
19:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44419 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കൊറോണ

ഞാൻ കൊറോണ വൈറസ്. ചൈനയിലെ കണ്ടൽക്കാടുകളിലെ മൃഗങ്ങളിലായിരുന്നു എന്റെ വാസം. ഒരിക്കൽ ഒരു നായാട്ടുകാരൻ വേട്ടയ്‌ക്ക് വേണ്ടി അവിടെ വന്നിരുന്നു. അയാൾ വേട്ടയാടി കുറേ പന്നികളെ പിടികൂടി. ആ പന്നികളിൽ ഞാനും എന്റെ കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. ആ നായാട്ടുകാരൻ വേട്ടയാടി കിട്ടിയ പന്നികളെ ചന്തയിൽ കൊണ്ടു ചെന്നു വില്പന നടത്തി. ആ മാംസത്തോടൊപ്പം ഞാനും വെട്ടി മുറിക്കപ്പെട്ടു. അതിന്റെ രക്തത്തിലൂടെ ഞാൻ നായാട്ടുകാരന്റെ ശരീരത്തിലും അവിടെയുണ്ടായിരുന്ന ആൾക്കാരുടെ ശരീരത്തിലും പറ്റിച്ചേർന്നു.അവർ അവരുടെ മൂക്കിലും വായിലും കണ്ണിലും സ്പർശിച്ചതിലൂടെ ഞാൻ അവരുടെ വയറിനുള്ളിൽ കടന്നു ചെന്നു. അവിടുന്ന് ശ്വാസകോശത്തിലും ചെന്നു.പനിയും തലവേദനയും ശ്വാസതടസ്സവും അവർക്കുണ്ടായി. സാവധാനത്തിൽ ഞാൻ അവരുടെ ജീവൻ അപഹരിച്ചു.അവിടം കൊണ്ടു തീർന്നില്ല എന്റെ കഥ, ശ്വസനം വഴിയും സ്പർശനം വഴിയും ഞാൻ എല്ലാവരിലേക്കും വ്യാപിച്ചു. ഇന്ന് ലോകം മുഴുവനും ഭയക്കുന്ന ഒരു കൊലയാളിയാണ് ഞാൻ. വൃത്തിയും ശുചിത്വവും ഉള്ളവർക്ക് എന്നെ ഭയക്കാതെ ജീവിക്കാം. അല്ലാത്തവരിലേക്ക് ഞാൻ ഉറപ്പായും എത്തിച്ചേരും.....

അതുൽ എ
4 B എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ