എ.എൽ.പി.എസ് വെള്ളാമ്പുറം/അക്ഷരവൃക്ഷം/അനുസരണക്കേടിന്റെ ഫലം

Schoolwiki സംരംഭത്തിൽ നിന്ന്
19:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48542 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അനുസരണക്കേടിന്റെ ഫലം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അനുസരണക്കേടിന്റെ ഫലം

ഒരു ഗ്രാമത്തിൽ രാജു എന്നും രാമു എന്നും പേരുള്ള രണ്ടു സഹോദരങ്ങൾ താമസിച്ചിരുന്നു. രാമു നല്ല കുട്ടിയായിരുന്നു. അവൻ അച്ഛനമ്മമാരെ അനുസരിക്കുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കകയും ചെയ്തിരുന്നു' രാജുവാക്കട്ടെ, ' ചപ്പുചവറുകളും പ്ലാസ്റ്റിക്കുകളുമെല്ലാം അവിടവിടെയായി വലിച്ചെറിയുക മാത്രമല്ല, അവന് വ്യക്തി ശുചിത്വം തീരെ ഇല്ലായിരുന്നു.'ഇതെല്ലാം കണ്ട് രാമു രാജുവിനോട് പറഞ്ഞു, അങ്ങനെ ചെയ്യാൻ പാടില്ല. ടീച്ചർ നമ്മെ ശുചിത്വ ശീലങ്ങൾ പഠിപ്പിച്ചിട്ടില്ലേ? നീ അതൊക്കെ മറന്നോ? മാത്രമല്ല ഇപ്പോൾ മാരകമായ ഒരു രോഗം
"കൊറോണ നമ്മുടെ നാട്ടിൽ എത്തിയിട്ടുണ്ട് .
ഈ രോഗം പിടിപെടാതിരിക്കാൻ വ്യക്തി ശുചിത്വം അത്യാവശ്യമാണ് .ഇതൊന്നും രാജു കേട്ടതായി ഭാവിച്ചില്ല .അങ്ങനെ യിരിക്കെ ഒരു ദിവസം രാജുവിന് ഭയങ്കര പനിയും വയറുവേദനയും വന്നു .അവനെ അച്ഛൻ ഡോക്ടറെ കാണാച്ചു .കൈ കഴുകാതെ ആഹാരം കഴിച്ചതുകൊണ്ടും ,കണ്ടതെല്ലാം വാരിവലിച്ചു വിഴുങ്ങിയതുകൊണ്ടുമാണ് അസുഖം വന്നതെന്ന് ഡോക്ടർ അവനെ പറഞ്ഞു മനസ്സിലാക്കി .എല്ലാം കേട്ട അവൻ പിന്നീട് വ്യക്തിശുചിത്വവും ,പരിസര ശുചിത്വവും പാലിച്ചു നല്ല കുട്ടിയായി ജീവിച്ചു .
കണ്ടറിയാത്തവൻ കൊണ്ടറിയും .

അനുവിന്ദ് കെ
ഒന്നാം ക്ലാസ് വി കെ എസ് എൻ എം എ എൽ പി സ്കൂൾ വെള്ളാമ്പുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ