എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ നമുക്ക് ഒരുമിച്ച് അതിജീവിക്കാം.

Schoolwiki സംരംഭത്തിൽ നിന്ന്
19:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hssp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് കോവിഡ് 19 | color= 2 <!-- 1 മുതൽ 5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ് കോവിഡ് 19

ഒട്ടും പ്രതീക്ഷിക്കാതെ ഒരു ദിവസം ഉച്ചക്ക് ടിവി തുറന്നപ്പോൾ വാർത്തയിൽ സംസ്‌ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും 31-ആം തീയ്യതി വരെ അവധിയാണെന്നും 7 വരെയുള്ള ക്ലാസ്സുകൾക്ക് ഇനി പരീക്ഷ ഉണ്ടാകില്ല എന്നും കണ്ടു. എല്ലാവരെയും പോലെ ഞാനും ആദ്യം ഇത് കണ്ടപ്പോൾ സന്തോഷിക്കുകയാണ് ചെയ്തത്. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ ഉമ്മയുടെ വീട്ടിലേക്ക് പോയി. ഉണ്ണിയുമായി കളിക്കുകയും ടിവിയും മൊബൈലും നോക്കുകയും ചെയ്തു. പിന്നെ ഒരു ദിവസം പെട്ടെന്നായിരുന്നു കേരളത്തിൽ ലോക്‌ഡൌൺ പ്രഖ്യാപിച്ചത്. അപ്പോൾ അന്ന് തന്നെ ഉപ്പയെ വിളിച്ചുവരുത്തി ഞാൻ വീട്ടിലേക്ക് വന്നു. പിറ്റേ ദിവസം ഞാൻ കളിയ്ക്കാൻ പോയി. അപ്പോൾ ഉമ്മ എന്നെ വഴക്കു പറഞ്ഞു. പിന്നെ കോറോണക്ക് എതിരെയുള്ള മുൻകരുതലുകൾ മനസ്സിലാക്കിത്തരുകയും ചെയ്തു. പിന്നെ ഞാൻ പുറത്തേക്ക് ഇറങ്ങിയില്ല. അപ്പോൾ എങ്ങനെ സമയം ചിലവഴിക്കും എന്ന് ആലോചിച്ചപ്പോൾ ഞാൻ ക്രാഫ്റ്റ് വർക്ക് ചെയ്യാൻ ആരംഭിച്ചു. അതെനിക്ക് മുൻപ് വളരെ താല്പര്യം ഇല്ലാത്ത കാര്യം ആയിരുന്നു.

 കേരള സർക്കാരിന്റെ കഠിനമായ പ്രയത്‌നം കാരണം കൊറോണയെ ചെറുക്കാൻ നമുക്ക് കഴിയുന്നുണ്ട്. നമുക്ക് ഒരുമിച്ച് അതിജീവിക്കാം. 

STAY HOME STAY SAFE

ഷെഹീം പി.
7.D എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം