ജി എൽ പി ജി എസ് വർക്കല/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
19:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയും മനുഷ്യനും
                                പ്രകൃതിയും മനുഷ്യനും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. ഭൂമിയിൽ ഓരോ മനുഷ്യനും പ്രകൃതിയെ സംരക്ഷിക്കാൻ ഉള്ള ഉത്തരവാദിത്തം ഉണ്ട്. നാം ഓരോരുത്തരും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രകൃതിയെ മലിനമാകാതെ നോക്കാം. ഇന്ന് നമ്മുടെ പരിസ്ഥിതി പല  തരത്തിലും മലിനമായിക്കൊണ്ടിരിക്കുന്നു. കേരളത്തിൽ ഇത് കൂടിക്കൊണ്ടിരിക്കുന്നു. നാം പ്രകൃതിസംരക്ഷണത്തിനും മാലിന്യ നിർമ്മാർജ്ജനത്തിനും പ്രാധാന്യം നൽകണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, മാലിന്യം പരമാവധി കുറയ്ക്കുക. വരും നാളുകളിലെങ്കിലും നമ്മുടെ ഓഫിസുകൾ, വീടുകൾ, സ്ഥാപനങ്ങൾ, ഗ്രാമങ്ങൾ ഇവ ശുചിത്വമുള്ളതാകണം. അതിന് ഓരോ  വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്. എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ ഒരു ശുചിത്വ സമൂഹമായി മാറാൻ നമുക്ക് കഴിയും. മലയാളിയുടെ മുഖമുദ്രയാകട്ടെ ശുചിത്വവും. പ്രകൃതി സംരക്ഷണത്തിലൂടെയും, ശുചിത്വശീലങ്ങളിലൂടെയും ഓരോ പ്രകൃതി ദുരന്തങ്ങളെയും പകർച്ചവ്യാധികളെയും നമുക്ക് ചെറുത് തോൽപിക്കാൻ സാധിക്കും. 
ദേവികാനാഥ്‌
4 E ജി എൽ പി ജി എസ് വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം