ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും.
വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും.
"ഏതൊരു വ്യക്തിയുടെയും ജീവിതത്തിന്റെ നിലനിൽപ്പിന് ആരോഗ്യമാണ് അത്യാവശ്യം. ആരോഗ്യം നിലനിർത്തണമെങ്കിൽ വ്യക്തി ശുചിത്വം സാമൂഹിക ശുചിത്വം പാലിക്കണം. പോഷകഗുണമുള്ള ആഹാരവും ഇവയോടൊപ്പം ഉണ്ടെങ്കിലേ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സാധിക്കു... രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മാത്രമേ മാരകമായ രോഗങ്ങളിൽ തടുക്കാൻ നമുക്ക് സാധിക്കു.. എല്ലാറ്റിനുമുപരി ആരോഗ്യമാണ് നമ്മുടെ സമ്പത്ത്. Health is wealth
ഇതാണ് നമ്മുടെ പാഠ ഭാഗത്തിന്റെ പൊരുൾ."
ഇത്രയും പറഞ്ഞു കൊണ്ട് ടീച്ചർ ക്ലാസ്സ് അവസാനിപ്പിച്ചു. അപ്പുവിനും രാജുവിനും ഇനിയും ടീച്ചർ ക്ലാസ് തുടരണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. "ടീച്ചർ പറഞ്ഞത് വളരെ ശരിയാണ്, ആരോഗ്യമാണ് നമ്മുടെ സമ്പത്ത്. വ്യക്തിശുചിത്വം പാലിച്ചാൽ നമുക്ക് രോഗപ്രതിരോധശേഷി വർദ്ധിക്കും. രോഗപ്രതിരോധശേഷി ഉണ്ടെങ്കിൽ മാത്രമേ നമുക്ക് കൊറോണ നിപ്പ പോലെയുള്ള മാരകമായ രോഗങ്ങളെ ചെറുക്കാൻ ആയി കഴിയൂ....., ശരിയാ ഇപ്പോൾ ലോകം മുഴുവൻ കൊറോണ യെ പേടിച്ചിരിക്കുകയാണ് അല്ലേ. ലോകത്തിലെ ജനങ്ങൾ ആരും തന്നെ വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വം പാലിക്കുക ഇല്ല എന്ന് തോന്നുന്നു.ഇതിന്റെ പരിണാമാമാണ് മാരകമായ രോഗങ്ങൾക്ക് കാരണം." അപ്പു പറഞ്ഞു. "അല്ല മോനേ..., ഈ രോഗം പിടിപെട്ടവരെല്ലാം വ്യക്തിശുചിത്വം ഇല്ലാത്തവരാണ് എന്ന് പറയാനാവില്ല. ഈ രോഗത്തിന് തീവ്രത മനസ്സിലാക്കി വേണ്ടത്ര കരുതൽ എടുത്തില്ല എന്ന് വേണം പറയാൻ"
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ