ഗവ. യു. പി. എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/''അച്ഛന്റെ ജീവനെടുത്ത ഭീകരൻ'''
അച്ഛൻറെ ജീവനെടുത്ത ഭീകരൻ
ഒരു സാധാരണ കുടുംബമായിരുന്നു അച്ചുവിൻറെത്. അച്ഛനും അമ്മയും ചേച്ചിയും നിറഞ്ഞ സന്തോഷമായ കുടുംബം. അങ്ങനെ ഇരിക്കെ അച്ചുവിൻറെ അച്ഛന് ഗൾഫിൽ ജോലി കിട്ടി.അച്ഛൻ ഗൾഫിലേയ്ക്ക് മടങ്ങി. ഇപ്പോൾ അച്ചുവിൻറെ അച്ഛൻ പോയിട്ട് ഏകദേശം രണ്ട് വർഷമായിക്കാണും. ഈ അവധിക്കാലത്ത് നാട്ടിലെത്തുമെന്ന് അച്ഛൻ മക്കളോട് പറഞ്ഞിരുന്നു. നിറയെ കളിപ്പാട്ടങ്ങളുമായി അച്ഛൻ വരുന്നതു കാത്തു അച്ചു ഇരുന്നു.എന്നിട്ടും അച്ഛൻ വന്നില്ല. അപ്പോഴാണ് അവർ ആ വാർത്ത അറിയുന്നത്, കൊറോണ എന്ന മാരക രോഗം ലോകം മുഴുവൻ പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്.
കൊറോണ എന്ന മാരകരോഗം ഓരോ ജീവനേയും കാർന്നുതിന്നു കൊണ്ടിരിക്കുന്നു. ഈ വാർത്ത അറിഞ്ഞ നിമിഷം അവൻ അച്ഛനെ വിളിച്ചു. അച്ഛൻ ഫോൺ എടുത്തില്ല. അവസാനം ഒരു കോൾ അവർക്കു വന്നു. അച്ഛൻറെ കൂട്ടുകാരനായിരുന്നു അത്.' കൊറോണ എന്ന ഭീകരൻ അവൻറെ അച്ഛൻറെ ജീവനെടുത്തുയെന്നതായിരുന്നു ആ ഫോൺ കോൾ അച്ഛനെ ഒരു നോക്കു കാണാൻ പോലും അവനു കഴിഞ്ഞില്ല. ആ പിഞ്ചുമനസ്സ് വളരെയധികം വേദനിച്ചു.ഈ രോഗത്തിന് ഒരു മരുന്നില്ലെന്നറിഞ്ഞപ്പോൾ ആ മനസ്സ് പിടഞ്ഞു.ഒരു ജീവനും പൊലിയാതിരിക്കണമെങ്കിൽ നാം ഓരോരുത്തരും വീട്ടിലിരുന്ന് ഈ ഭീകരനെ തുരത്തണം. എങ്കിൽ മാത്രമെ എൻ്റെ അച്ഛനെപ്പോലെ ഇനി ആരും മരിക്കാതിരിക്കൂ.<
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ