ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി ശുചിത്വം പാലിക്കേണ്ടത് നമ്മുടെ കടമയാണ്. നമ്'മുടെ പൂർവ്വികർ ശുചിത്വത്തിന്റെ കാര്യത്തിൽ വളരെ ശ്രദ്ധയുള്ളവരായിരുന്നു. ആരോഗ്യം പോലെ തന്നെ വ്യക്തി ശുചിത്വവും, സാമൂഹ്യ ശുചിത്വവും ഏറെ പ്രാധാന്യമുള്ളതാണ്. മാത്രമല്ല ആരോഗ്യം ശുചിത്വവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. പരിസര ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പിന്നോക്കമാണ്. പക്ഷെ നമ്മുടെ പൂർവ്വികർ അതിൽ ഒന്നാമതായിരുന്നു. വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം നൽകുന്ന നാം എന്തുകൊണ്ടാണ് പരിസര ശുചിത്വത്തിൽ ആ പ്രാധാന്യം നൽകാത്തത്..? ഇത് നമ്മുടെ കാഴ്ചപ്പാടിന്റെയും അശ്ര ദ്ധയുടെയും പ്രശ്നമാണ്. ആരും കാണാതെ മാലിന്യം പരിസ്ഥിതിയിൽ നാം കൊണ്ടു തള്ളുന്നു. സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്ക് രഹസ്യമായി വലിച്ചെറിയുന്നു.വീടുകളിലെ മലിന ജലം പുഴകളിലേക്ക് ഒഴുക്കിവിടുന്നു.കടകളിൽ നിന്നും ഹോട്ടലുകളിൽ നിന്നുമുള്ള മലിന്യങ്ങളും മറ്റും റോഡരികിലും പുഴകളിലും വലിച്ചെറിയുന്നു. ഈ അവസ്ഥ തുടർന്നാൽ മാലിന്യകേരളം എന്ന ബഹുമതിക്ക് നാം അർഹരാവുമല്ലൊ.. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വന്നേ പറ്റു... നമ്മുടെ കേരളത്തിൽ ആവർത്തിച്ച് വരുന്ന പകർച്ചവ്യാതികളും മഹാമാരികളും ശുചിത്വമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയുന്നില്ല. പരിസര ശുചിത്വം വേണമെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും അറിയാത്ത ഭാവം നടിക്കുന്നു. നാം ഇങ്ങനെ പരിസരം ശ്രദ്ധിക്കാതിരുന്നാൽ വായു, മണ്ണ്, ജലം എന്നിവയൊക്കെ നിരന്തരം മലിനമാക്കപ്പെടും. ഫാക്ടറികളിൽ നിന്ന് പുറന്തള്ളുന്ന പുക, വാഹനങ്ങളിൽ നിന്ന് വരുന്ന പുക, പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നത് മൂലമുണ്ടാകുന്ന പുക, ഫ്രിഡ്ജ് - ഏ.സി എന്നിവയിൽ നിന്നുള്ള വാതകങ്ങൾ എന്നിവ മൂലം വായു ദിനംപ്രതി മലിനമാകുന്നു. പുഴകളിൽ നിന്ന് കന്നുകാലികളെ കളിപ്പിക്കുകയും, വാഹനങ്ങൾ പുഴക്കരികിൽ നിന്ന് കഴുകുന്നതും, അറവുശാലകളിൽ നിന്നുമുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നതു മൂലവും നമ്മുടെ ജലം മലിനമാകുന്നു. പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുകയും, കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്ന കീടനാശിനികൾ മൂലമൊക്കെ നമ്മുടെ മണ്ണ് മലിനമാകുന്നു. മനുഷ്യന്റെ ജീവൻ നിലനിർത്തുന്നതിനു ആവശ്യമായ വായു, ജലം, മണ്ണ് ഇവയൊക്കെ മലിനമാക്കുന്നതിന്റെ പേരിൽ നാം നമ്മുടെ ജീവൻ അപകടത്തിലേക്ക് തള്ളി നീക്കുകയാണ് ചെയ്യുന്നത്.ഇവയൊക്കെ ശ്രദ്ധിച്ച് പരിസ്ഥിതിയെ വൃത്തിയാക്കി സൂക്ഷിച്ച് നമ്മുടെ നാടിനെ രക്ഷിക്കണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ