ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/ ആശങ്കയല്ല ; ജാഗ്രതയാണ് വേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
18:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14015 (സംവാദം | സംഭാവനകൾ) (a)
ആശങ്കയല്ല ; ജാഗ്രതയാണ് വേണ്ടത്

ലോകം മുഴുവൻ ഇളക്കിമറിച്ച മഹാമാരിയായ കൊറോണവൈറസ് എന്ന പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ് കേരളം. ഈ മഹാമാരിയെ തൂത്തെറിയാൻ ഈ ഘട്ടത്തിൽ പ്രത്യേക ആന്റീവൈറൽ ചികിത്സകൾ ലഭ്യമല്ല . ലക്ഷണങ്ങൾ അടിസ്ഥാനമാക്കിയുള്ള ചികിത്സയാണ് നൽകുന്നത്. ആഗോളസ്പന്ദനമായ ഈ വൈറസിനെ ഇല്ലാതാക്കാൻ നമ്മുടെ കൈയിലെ ഏറ്റവും വലിയ മരുന്നാണ് ശുചിത്വം. ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. 10% ആൽക്കഹോളിക്ക് കണ്ടെന്റെ് ഉള്ള സാനിറ്റെസർ ഉപയോഗിക്കുക. ആൾക്കൂട്ടത്തിൽ നിന്ന് ഒഴിഞ്ഞുമാറുക. പരമാവധി വീടുകളിൽ നിന്ന് പുറത്ത് പോകുന്നത് ഒഴിവാക്കുക. ഈ മഹാമാരിയെ പ്രതിരോധിക്കാൻ സർക്കാരും ആരോഗ്യ വകുപ്പും രാവും പകലും കഷ്ടപ്പെടുകയാണ് .ദിവസവും ആയിരക്കണക്കിന് ജനങ്ങൾ കൊറോണ കാരണം മരിച്ചുവീഴുകയാണ്. പ്രളയം പോലുള്ള ദുരിതങ്ങളെ ചെറുക്കാൻ നാം കൈകോർത്ത് നിന്നാണ് പോരാടിയത്. എന്നാൽ ഈ വൈറസിനെ നാം അകലം പാലിച്ചുകൊണ്ടാണ് എതിരേൽക്കേണ്ടത്. നാം തന്നെയാണ് കൊറോണ വൈറസിന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നത്. ആ നമുക്ക് തന്നെ അതിനെ നശിപ്പിക്കാനും സാധിക്കും. ശുചിത്വത്തിലൂടെ ... ഒരു ഭാഗത്ത് നിന്ന് നോക്കിയാൽ കൊറോണ ഒരു ഭീകരനാണ് . പക്ഷേ മറുഭാഗത്ത് നിന്ന് ചിന്തിച്ചാൽ അത് പ്രകൃതി സ്വയം തന്നെ രക്ഷിക്കാൻ കണ്ടെത്തിയ ഒന്നാണ് കൊവിഡ് -19 എന്ന വൈറസിന്റെ രൂപത്തിൽ ആ പഴയ പ്രകൃതിയെ വീണ്ടെടുക്കുവാൻ ശ്രമിക്കുന്നു. ഈ മഹാവിപത്ത് ഉണ്ടായതോടെ വാഹനങ്ങളുടെ ഉപയോഗം കുറഞ്ഞു. ഫാക്ടറികളിലെ ഉദ്പാദനം കുറഞ്ഞതിലൂടെ വായുവും ജലവും മലിനീകരണത്തിൽ നിന്നും മുക്തിനേടി. ജീവസ്രോതസുകൾക്ക് ജീവൻ നൽകുന്ന വായു തെളിഞ്ഞു. പ്രകൃതി അങ്ങനെ ഓരോ ഘട്ടങ്ങളായി തന്നെ സ്വയം വീണ്ടെടുക്കുന്നു. മനുഷ്യർക്ക് രാക്ഷസനും പ്രകൃതിക്ക് മാലാഖയുമായി തീർന്ന കൊവിഡ് -19 ഈ ലോകത്തോട് വിട പറയുമ്പോൾ നമ്മുടെ മുന്നിൽ പുതിയ പ്രകൃതി ഉണ്ടാകുന്നു. പുതുതലമുറയായ നാം പ്രകൃതിയെ സംരക്ഷിക്കണം. പ്രകൃതിയെ നാം സംരക്ഷിച്ചാൽ അത് തീർച്ചയായും അത് നമ്മളെയും സംരക്ഷിക്കും. മറിച്ചായാൽ ഇതുപോലെയുള്ള മഹാമാരികൾ വീണ്ടും ഉണ്ടാകും. കൊറോണയെ ഉൻമൂലനം ചെയ്തിടാം ഈ മണ്ണിൽ നിന്നും .....

ഫാത്തിമത്തുൾ ഷെറിൻ
8C ഗവ എച്ച് എസ് എസ് കതിരൂര്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം