ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ഉണ്ണിമാൻ

Schoolwiki സംരംഭത്തിൽ നിന്ന്
18:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉണ്ണിമാൻ

എന്തു നിശബ്ദമീ മണ്ണും മരങ്ങളും
മങ്ങാതെ മാനത്തു തെളിയുന്ന സൂര്യനും
നാലുചുമരിൻ്റ ഉള്ളിലെ അഴികളിൽ
നാളേറയായ് ഉണ്ണിമാനെന്നും ചിന്തിച്ചു
ഭക്ഷണമെന്നും ഭുജിക്കാറുണ്ടെങ്കിലും
വയ്യ... നാളറെയായ് എങ്ങും നിശബ്ദം
എൻ്റെ ദുഖം കണ്ട കൂട്ടുകാർ ചൊല്ലി
കരയേണ്ട ചുറ്റും കൊറോണയാണ്.
മാനവരെല്ലാം ഭയത്തിലാണ്,
അവരെല്ലാം അഴികൾക്ക് പിന്നിലാണ്.
വാഹനമില്ല വിവാഹമില്ല
പൂരങ്ങളും മതഘോഷങ്ങളുമില്ല,
ധൂർത്തിൻ്റെ സൽക്കാര മേളങ്ങളുമില്ല
എങ്ങും ഭയത്തിൻ കൊറോണ മാത്രം.
മാറട്ടെ മാനവർ മാറാതിരിക്കട്ടെ, നാമെന്നും
അഴികളിൽ കാത്തിരിക്കേണ്ടവർ.

ഹർഷ വി ജെ
3 എ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത