ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
'നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിൽ '

കൂട്ടുകാരെ നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വമാണ് നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും ആരോഗ്യപരമായ ജീവിതരീതികൾ വൃത്തിയുള്ള പരിസരവും പോഷകപ്രദമായ ആഹാരവും കൃത്യമായ വ്യായാമവും അത്യാവശ്യമാണ് നമ്മുടെ ചുറ്റുപാടുകൾ എപ്പോഴും വൃത്തിയുള്ളതും മാലിന്യമുക്തവും ആയിരിക്കണം വൃത്തിയില്ലാത്ത ചുറ്റുപാടുകളിൽ നിന്നും പല തരത്തിലുള്ള അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട് അത് നമ്മുടെ ആരോഗ്യത്തെയും രോഗപ്രതിരോധശേഷിയും ഇല്ലാതാക്കും അതുപോലെ പുറത്തു നിന്നും വാങ്ങുന്ന കൃത്രിമമായ നിറവും രുചിയും ഉള്ള ഭക്ഷണങ്ങളും നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കും കൂടാതെ അവ നമുക്ക് പല രോഗങ്ങൾക്കും ഇടയാക്കും അതിനാൽ അതൊന്നും ഒരിക്കലും നമ്മൾ വാങ്ങി കഴിക്കാൻ പാടില്ല . ചിട്ടയായ വ്യായാമം നമ്മൾ ഇപ്പോഴേ ശീലമാക്കണം അത് നമ്മുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വളരെ നല്ലതാണ് അതുകൊണ്ട് നമ്മൾ എപ്പോഴും നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും കൃത്യമായ വ്യായാമത്തിലൂടെയും പോഷകപ്രദമായ ഭക്ഷണശീലത്തിൽ കൂടെയും നമ്മുടെ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും നിലനിർത്തണം.അങ്ങനെ ആരോഗ്യവും ശുചിത്വവും ഉള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് പങ്കാളിയാകാം . പരിസ്ഥിതി ശുചിത്വം ഉണ്ടെങ്കിൽ ആരോഗ്യമുണ്ടാകും ആരോഗ്യമുണ്ടെങ്കിൽ രോഗപ്രതിരോധശേഷി ഉണ്ടാകും

വിജയനന്ദ ആർ
5എ ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം