ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി അതിജീവിക്കാം
ഒറ്റക്കെട്ടായി അതിജീവിക്കാം
ഒരു സന്ധ്യാസമയം. മുത്തച്ഛൻ വീടിനുമുമ്പിലെ ചാരുകസേരയിൽ സൂര്യൻ അസ്തമിക്കുന്നത് നോക്കി അങ്ങനെ കിടക്കുകയാണ്. പെട്ടെന്നുതന്നെ അച്ഛൻറെ അമ്മയുടെയും ചീത്തയും കേട്ടുകൊണ്ട് നന്ദൂട്ടി മുത്തച്ഛൻറെ അടുത്തേക്ക് കരഞ്ഞു കൊണ്ട് ഓടി വന്നു. മുത്തച്ഛനും നന്ദൂട്ടിയും വളരെ സുഹൃത്തുക്കളാണ്. ആ വീട്ടിലെ ഒച്ചപ്പാട് തന്നെ അവരാണ്. നന്ദൂട്ടി മുത്തഛൻറെ മകൻറെ മകളാണ്. മുത്തച്ഛൻ ചോദിച്ചു:" എന്തിനാ മോൾ കരയണെ? " " അതു മുത്തച്ഛാ, ഞാനെൻറെ മുറിയിലിരുന്ന് മടുത്തപ്പോൾ അച്ഛൻറെ കമ്പ്യൂട്ടറിൽ ചുമ്മാ ഒന്ന് കളിച്ചു. അതിനാ ഈ അച്ഛനും അമ്മയും എന്നെ വഴക്കു പറയുന്നത്. എനിക്കൊരു അനിയനോ അനിയത്തിയോ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ അവരോടൊപ്പം ഇരുന്ന് കളിച്ചേനെ." നന്ദൂട്ടി പറഞ്ഞു. "അയ്യേ, അത്രയേ ഉള്ളൂ. നമ്മുടെ വീടിനു ചുറ്റും എന്തോരം പറമ്പുകൾ ഉണ്ട്. എന്തോരം മരങ്ങളുണ്ട്, പോരാത്തതിന് അയൽപക്കത്തെ കുട്ടികളുമുണ്ട്. ഇത്രയും സൗഭാഗ്യങ്ങൾ ഉള്ള നന്ദൂട്ടി ആണോ ഈ ചെറിയ വഴക്ക് കേട്ടതിന് കരയുന്നത്?" മുത്തച്ഛൻ നന്ദൂട്ടിയെ ആശ്വസിപ്പിച്ചു. മുത്തച്ഛൻ പറഞ്ഞു:" അല്ലേലും മോളുടെ അച്ഛൻറെയും അമ്മയുടെയും കാര്യം കണക്കാണ്. രാവിലെ 9 മണിക്ക് ജോലിക്ക് പോയാൽ കയറിവരുന്നത് 7 മണിക്കാണ്. അതിനുശേഷം ഒരു പത്തു മിനിറ്റ് എങ്കിലും മോളുടെ കൂടെ ഇരുന്ന് ഒന്ന് കളിച്ചൂടെ." ഇതെല്ലാം കേട്ട് വിതുമ്പി നിൽക്കുകയാണ് നന്ദൂട്ടി. നന്ദൂട്ടിയുടെ അച്ഛൻ ടിവിയിൽ ന്യൂസ് കാണുകയായിരുന്നു. പെട്ടെന്നാണ് മുത്തച്ഛന്റെ ശ്രദ്ധയിൽ ഒരു വാർത്ത കേട്ടത്. നന്ദൂട്ടി ചോദിച്ചു." എന്താ മുത്തച്ഛൻ വാർത്തയിൽ പറയുന്നേ? " " ഓ അതോ, ഏതോ കൊറോണ എന്ന വൈറസ് ചൈനയിലെ കുറെ പേർക്ക് ബാധിച്ചുവെന്ന്. ഈ വൈറസിൻറെ മരണനിരക്ക് വളരെ കൂടുതലാണ് എന്നാണ് വിദഗ്ധർ പറയുന്നത്." " അയ്യോ അപ്പോൾ ഈ രോഗം കേരളത്തിലേക്ക് വരുമോ മുത്തച്ഛാ? " "അറിയില്ല മോളെ. നമുക്ക് നോക്കാം." അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞു ന്യൂസിൽ കേരളത്തിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന് കണ്ടു. മുത്തച്ഛൻ പറഞ്ഞു:" മോളെ നന്ദൂട്ടി, മോള് പറഞ്ഞതു പോലെ കേരളത്തിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു." " അയ്യോ, അങ്ങനെയാണെങ്കിൽ കേരളത്തിലും ആ രോഗം വേഗത്തിൽ പടർന്നു പിടിക്കില്ലേ? " " അറിയില്ല നന്ദൂട്ടി. നമുക്ക് നോക്കാം." അങ്ങനെ ഓരോ ദിവസം കഴിയുമ്പോഴും ഒരോ രാജ്യങ്ങളിലേക്ക് പടർന്നു കൊണ്ടിരിക്കുകയാണ് കൊറോണ. ഓരോ ദിവസം കൂടുമ്പോഴും വാർത്തയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം കൂടി കൊണ്ടിരുന്നു. അങ്ങനെ കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു രാത്രി. മുത്തച്ഛൻ ഭക്ഷണം കഴിച്ചു വരാന്തയിലെ ചാരുകസേരയിൽ കിടക്കുമ്പോൾ നന്ദൂട്ടി അവിടെ പേപ്പർ കൊണ്ട് ഓരോ രൂപങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. അവളെ മടിയിൽ വിളിച്ചിരുത്തി മുത്തച്ഛൻ അവളോട് പറഞ്ഞു:" അങ്ങനെ മോളെ നന്ദൂട്ടി, നമ്മൾ ഇപ്പോൾ വലിയൊരു മഹാമാരിയിൽ അകപ്പെട്ടിരിക്കുകയാണ്. പണ്ട് ഇതുപോലെ നിപ്പ വന്നപ്പോൾ നമ്മൾ ഒറ്റക്കെട്ടായി നിന്നു. അതിനോട് പൊരുതി ജയിച്ചു. നിപ്പയെ കേരളത്തിൽ നിന്നും ഓടിച്ചു. ഇപ്പോളിതാ കൊറോണ വന്നിരിക്കുകയാണ്. നമ്മൾ ഇതിനെയും ഒറ്റക്കെട്ടായിനിന്ന് അതിജീവിക്കും. കൊറോണ ക്കെതിരെ മുൻകരുതലായി ഇടയ്ക്കിടയ്ക്ക് കൈകൾ ഹാൻഡ് വാഷ് കൊണ്ടോ സാനിറ്റയ്സർ കൊണ്ട് കഴുകി വൃത്തിയായി സൂക്ഷിക്കുക. വീടുപണി നിർത്തിവയ്ക്കേണ്ടി വന്നവർ, ഭക്ഷണം കിട്ടാതെ അലയേണ്ടി വന്നവർ അങ്ങനെ ഒരുപാട് പേർ ഇപ്പോൾ നമ്മുടെ ചുറ്റിലുമുണ്ട്. നമുക്ക് പ്രാർത്ഥിക്കാം. കൊറോണ എന്ന മഹാമാരിയെ ഈ ഭൂമിയിൽ നിന്നും അകറ്റുവാൻ കഴിയണേ എന്ന്. നമ്മൾ നമ്മളെ സൂക്ഷിച്ചാൽ അത്രയും നല്ലത്. നമുക്ക് പ്രതിരോധിക്കാം, അതിജീവിക്കാം."
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നോർത്ത് പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നോർത്ത് പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ