ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/*മരണത്തിൻ്റെ പുതപ്പിൽ ആയിരങ്ങൾ *

Schoolwiki സംരംഭത്തിൽ നിന്ന്
18:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരണത്തിൻ്റെ പുതപ്പിൽ ആയിരങ്ങൾ

കഴിഞ്ഞ വർഷം നിപ്പ എന്ന വൈറസ് ക്രൂരമായി ബാധിച്ചിരുന്നു. ഈ രോഗം കുറച്ച് പേർക്ക് മാത്രമേ ബാധിച്ചിരുന്നുള്ളു. ഈ രോഗം കേരളത്തിൽ മാത്രമേ സ്ഥിതികരിച്ചിട്ടുള്ളു. മറ്റ് സ്ഥലങ്ങളിൽ ബാധിക്കാതെ ആരോഗ്യ വകുപ്പ് മുൻകരുതൽ എടുത്തിരുന്നു എന്നാൽ നി്പ്പയെക്കാൾ അതി ക്രൂരമായ ഒരു വൈറസ് രോഗം ഈ ലോകത്തെ തന്നെ കീഴടക്കി .ഈ രോഗത്തിൻ്റെ പേര് നോവൽ കൊറോണ വൈറസ് എന്നാണ് ഇതിനെ ചുരുക്കി കൊവിഡ് 19 എന്ന് പറയുന്നു ഈ രോഗം ആദ്യം സ്ഥിതികരിച്ചത് ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ ആണ് . ഈ രോഗത്തിൽ വുഹാനിൽ കൂടുതൽ പേർ മരണപ്പെട്ടിരുന്നു.പിന്നീട് കൂടുതൽ രാജ്യങ്ങളിലേക്ക് ഈ വൈറസ് പടർന്ന് പിടിച്ചു

.ഒന്നര ലക്ഷത്തിലധികം പേർ മരണമടഞ്ഞു മൂന്നു ലക്ഷത്തിലധികം പേർക്ക് ഈ വൈറസ് രോഗം സ്ഥിതികരിച്ചു . ധാരാളമാളുകൾ വീടുകളിലും നിരീക്ഷണ കേന്ദ്രത്തിലും നിരീക്ഷണത്തിലും ഉണ്ട്.നിപ്പ പോലുള്ള വൈറസ് രോഗത്തെ അതിജീവിച്ച നമ്മുടെ കേരളത്തിൽ പോലും ഈ രോഗം പടർന്നു .നമ്മുടെ കേരളത്തിലുള്ള ആളുകൾ മരണെപ്പെട്ടു ധാരാളമാളുകൾ അന്യരാജ്യങ്ങളിൽ ഉളള മലയാളികൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട് ധാരാളം പേർ ജോലി ഇല്ലാതെയും സ്വന്തം നാട്ടിലേക്ക് വരാതെയും കഷ്ട്ടപ്പെട്ട് കഴിയുകയാണ് ഇപ്പോൾ അതിനിടയിൽ ഇതിനെ പ്രതിരോധിക്കാൻ വേണ്ടി നമ്മുടെ രാജ്യത്ത് പ്രധാനമന്ത്രി ലോക് ഡൗൺ പ്രഖ്യാപിച്ചു . ഇതോടെ പലരും പല സ്ഥലങ്ങളിലും കുടുങ്ങിക്കിടയ്ക്കുകയാണ് . ഇതു കൊണ്ടുള്ള പ്രയോജനം സമൂഹ വ്യാപനം എന്ന വിപത്തിനെ പിടിച്ചു കെട്ടാൻ നമ്മുടെ കേരളത്തിന് സാധിക്കുന്നതായി മാധ്യമങ്ങളിൽ കാണാൻ കഴിഞ്ഞിട്ടുണ്ട് . കൂടുതൽ ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട് ഇതിൻ്റെ ഫലമായി കൂടുതൽ ആളുകളെ ചികിത്സിച്ച് ബേധമാക്കി വീടുകളിലേക്ക് തിരിച്ചയയ്ച്ചിട്ടുണ്ട് ഇതിനൊക്കെ ഞങ്ങൾ നന്ദി പറയേണ്ടത് നമ്മുടെ ആരോഗ്യ പ്രവർത്തകരെ ആണ് .എത്രയോ ഡോക്ടർമാർക്കും നഴ്സ് മാർക്കുo ആരോഗ്യ പ്രവർത്തകർക്കും ഈ രോഗം ബാധിക്കുകയും മരിക്കുകയും ചെയ്യുമ്പോഴും അഹോരാത്രം


ഈ മഹാമാരിക്ക് എതിരെ നമുക്കും അവരോടൊപ്പം അണിചേരാം ഭയമല്ല ജാഗ്രതയാണ്. പുറത്ത് പോകുമ്പോൾ മാസ്ക്കും ഗ്ലൗസും ധരിക്കുക , തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാല കൊണ്ട് മറയ്ക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ സോപ്പു ഉപയോഗിച്ച് കഴുകുക .ഈ രോഗത്തെ നമുക്ക് ഒത്ത് ഒരുമിച്ച് നേരിടാം.

വൈദിക
7B ടി പി ജി എം യു പി സ്കൂൾ കണ്ണംകോട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം