കോവിഡ്-19 പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധമാർഗ്ഗത്തിലൂടെ കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തിനലയടികളിൽ മുക്തിനേടാം ഒഴിവാക്കീടാം സ്നേഹസന്ദർശനം നമുക്കൊഴിവാക്കീടാം ഹസ്തദാനം അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസരുപേണ കരുതലില്ലാതെ നടക്കുന്ന സോദരേകേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല-ഒരു ജനതയെത്തന്നെയല്ലേ ആരോഗ്യരക്ഷക്കു നൽകും നിർദ്ദേശങ്ങൾപാലിച്ചിടാം മടിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻഒരു മനസ്സോടെ ശ്രമിക്കാംജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറീടാം ഭയക്കാതെ ശ്രദ്ധയോടീനാളുകൾസമർപ്പിക്കാം ഈ ലോകനന്മക്കുവേണ്ടി............ പോരാടുവാൻ നേരമായിന്നു കുട്ടരേ പ്രതിരോധമാർഗ്ഗത്തിലൂടെ..... കണ്ണിപൊട്ടിക്കാം നമുക്കീദുരന്തത്തി, നലയടികലിൽ നിന്നു മുക്തിനേടാം.