നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/യാത്ര
ഒരു യാത്ര
അന്ന് മാർച്ച് 12 വ്യാഴാഴ്ച, എന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു ദിനമായിരുന്നു.എന്റെ അച്ചാച്ചൻ (അച്ഛന്റെ അച്ഛൻ ) മരിച്ച 41 ആമത്തെ ദിനമായിരുന്നതുകൊണ്ട് ഞങ്ങൾക്ക് തിരുന്നാവായിൽ നിന്നും കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമത്തിലേക്ക് യാത്ര തിരിക്കേണ്ടതുണ്ടായിരുന്നു. ഞങ്ങൾ 12 ന് രാവിലെ4 മണിക്ക് തന്നെ യാത്ര പുറപ്പെടാൻ തീരുമാനിച്ചു. യാത്ര പുറപ്പെടേണ്ടതിന്റെ തലേന്ന് രാത്രി വാർത്തയിലൂടെ അവിടെ ഒരാൾക്ക് കോ വിഡ് സ്ഥിതീകരിച്ചതായി അറിയാൻ കഴിഞ്ഞു. കുറച്ചു സമയം യാത്ര മാറ്റി വെക്കേണ്ടി വരുമോ എന്ന് സംശയിച്ച നിമിഷങ്ങൾ,,, അവസാനം എന്തു തന്നെയായാലും വേണ്ടില്ല, പോകുക തന്നെ എന്ന് തീരുമാനിച്ചു. TV ന്യൂസിലും മറ്റ് വാർത്താ മാധ്യമങ്ങളിലും കോവിഡ് ഭീതി നിറഞ്ഞു നിന്നിരുന്നു, അല്പം ആശങ്കയോടെയാണെങ്കിലും ഞങ്ങൾ സ്വന്തം വാഹനത്തിൽ വേണ്ടത്ര തെയ്യാറെടുപ്പോടെ യാത്ര ആരംഭിച്ചു. യാത്ര പുറപ്പെടുന്നതിന്ന് മുന്ന് ഞങ്ങൾ കൈകൾ സാനി റെറ സർ ഉപയോഗിച്ച് വൃത്തിയാക്കി, എന്റെ അച്ഛൻ പറഞ്ഞതനുസരിച്ച് ഞങ്ങളെല്ലാവരും മാസ്ക് ഉപയോഗിച്ചിരുന്നു, അച്ഛനും അമ്മയും ഇതെന്തിനാണെന്ന് എനിക്കും ചേച്ചിക്കും മനസ്സിലാക്കി തന്നു. ആദ്യമായി മാസ്ക് ഉപയോഗിച്ചപ്പോ എനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും ഇതിന്റെ പ്രതിരോധത്തെക്കുറിച്ചറിഞ്ഞപ്പോൾ എന്റെ ആശങ്കയെല്ലാം നീങ്ങി, യാത്രയിലുടനീളം ശ്രദ്ധിച്ചപ്പോൾ എനിക്ക് മനസ്സിലായി ആൾക്കാരൊന്നും വ്യാപകമായി പുറത്തിന്നുന്നില്ലെന്ന് മാത്രമല്ല വണ്ടികളും കുറവ്, അധിക കടകളും അടഞ്ഞ് തന്നെ, അങ്ങിങ്ങായിമാസ്ക് ധരിച്ചും ടവൽ ഉപയോഗിച്ച് മൂക്കും വായും മറച്ച് ചിലർ മാത്രം! നേരത്തേ യാത്ര പുറപ്പെട്ട കാരണം വിശപ്പ് അനുഭവപ്പെടാൻ തുടങ്ങി. എങ്കിലും അമ്മയും അച്ഛനും ഹോട്ടലിൽ ഇറങ്ങിയാലുള്ള ഭവിഷത്തുകളെക്കുറിച്ച് സംസാരിക്കുന്ന കേട്ടപ്പോ ഞാനൊന്നും മിണ്ടാതിരുന്നു, അവസാനം ഒരു വിജനമായ വഴിയിലെ ചെറിയ ഹോട്ടലിൽ കയറി ഞങ്ങൾ കൈകൾ നല്ലവണ്ണം കഴുകിയ ശേഷം ഭക്ഷണം കഴിച്ചു വീണ്ടും യാത്ര പുറപ്പെട്ടു, 6 മണിക്കൂർ നേരത്തെ നീണ്ട യാത്രക്കൊടുവിൽ ഞങ്ങൾ വീട്ടിൽ എത്തിച്ചേർന്നു.അവിടെ എല്ലാവരും ഞങ്ങളെക്കാത്ത് ഉൽക്കണ്ഠയോടെ ഇരിപ്പുണ്ടായിരുന്നു. കൈകളും കാലുകളും സോപ്പിട്ട് നല്ലപോലെ കഴുകിയ ശേഷം ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു,,,,, " ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ് " എന്ന സന്ദേശം ഞാനെപ്പോഴും ഉരുവിട്ടു കൊണ്ടിരുന്നു,,,,
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ