ജി.എം.എൽ.പി.എ.സ്. എലത്തൂർ/അക്ഷരവൃക്ഷം/ലോക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
18:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ഡൗൺ | color= 3 }} പൂക്കളെയും മരങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ഡൗൺ

പൂക്കളെയും മരങ്ങളെയും പക്ഷികളെയും ഏറെ ഇഷ്ടമുള്ള കുട്ടിയായിരുന്നു ജോൺ. പഠിക്കാൻ മിടുക്കനായ ജോൺ തൻെറ വീട്ടിൽ പലതരം പക്ഷികളെ വളർത്തിയിരുന്നു. പക്ഷികൾക്ക് മനോഹരമായ കൂടൊരുക്കി അവർക്ക് ഭക്ഷണം നൽകുക എന്നതൊക്കെ ജോണിൻെറ പതിവ് കാര്യങ്ങളായിരുന്നു. ഒരു ദിവസം സ്കൂളിൽ പഠനത്തിൽ മുഴുകിയിരിക്കെ അവൻെറ ടീച്ചർ നാളെ മുതൽ നിങ്ങളാരും സ്കൂളിൽ വരേണ്ടെന്നും ഈ വർഷത്തെ ക്ലാസിലെ പഠനം ഇതോടെ അവസാനിച്ചുവെന്നും കുട്ടികളോട് പറഞ്ഞു. അപ്പോൾ ഇനി ഞങ്ങൾക്ക് പരീക്ഷയൊന്നും എഴുതേണ്ടേ.. ചില കുട്ടികൾ ചോദിച്ചു. നാട്ടിലാകെ കൊറോണ രോഗം പടർന്നു പിടിക്കുകയാണ് . രോഗത്തിൽ നിന്ന് രക്ഷനേടാൻ നമ്മൾ ഇനി വീട്ടിലിരിക്കുകയാണ് വേണ്ടതെന്ന് ടീച്ചർ കുട്ടികളെ പറഞ്ഞു മനസ്സിലാക്കി. പെട്ടെന്ന് പിരിഞ്ഞുപോകുന്നതിൽ സങ്കടമുണ്ടെങ്കിലും സ്കൂളിൽ വരാതെ കളിച്ചുരസിക്കാമോല്ലോയെന്നോർത്ത് ജോൺ അടക്കം എല്ലാകുട്ടികളും ആർപ്പുവിളിച്ചു. എന്നാൽ വീട്ടിലെത്തിയപ്പോൾ അച്ഛനും അമ്മയുമെല്ലാം വല്ലാതെ പേടിച്ചതുപോലെയാണ് പെരുമാറിയത്. പുറത്തൊന്നും പോയി കളിക്കരുതെന്നും കൈകൾ ഇടക്കിടെ സോപ്പിട്ട് വൃത്തിയാക്കണമെന്നും അമ്മ പറഞ്ഞു. ഇല്ലെങ്കിൽ കൊറോണ പിടിക്കുമത്രെ. ടിവിക്ക് മുന്നിൽ വല്ലാതെ ആകാംക്ഷയോടെയാണ് വീട്ടുകാർ നിന്നത്. ഏത് ചാനൽ മാറ്റിയാലും കോവിഡ് തന്നെ കോവിഡ്. ചൈനയിൽ നിന്നാണ് ഈ ഭീകരൻ വന്നതെന്നും ദിവസവും ലോകത്തിലെ പല രാജ്യങ്ങളിലും ആളുകൾ ഈ രോഗം കാരണം മരിച്ചുകൊണ്ടിരിക്കുകയാണെന്നും ജോണിന് മനസ്സിലായി. നാട്ടിൽ ആരും പുറത്തിറങ്ങി നടക്കാൻ പാടില്ലെന്നും ലോക്ഡൗൺ ആണെന്നും അതുകൊണ്ടാണ് അച്ഛൻ ജോലിക്ക് പോകാതിരിക്കുന്നതെന്നും അവൻ തിരിച്ചറിഞ്ഞു. ഇതിനിടെ താൻ കൂട്ടിൽ അടച്ചിട്ട് വളർത്തുന്ന പക്ഷികൾക്ക് തീററ നൽകാൻ അവൻ മറന്നില്ല ദിവസങ്ങൾ കടന്നുപോയി. ടിവിയിൽ കോവിഡ് മരണത്തെക്കുറിച്ചുള്ള വാർത്തകൾ നിറഞ്ഞുതന്നെ. അച്ഛൻെ റ മൊബൈലിലെ ഗെയിം കളിയുടെ രസവും പതുക്കെ അവസാനിച്ചു. ഗെയിറ്റ് കടന്ന് വെളിയിൽ പോയി കൂട്ടുകരോടൊത്ത് പറമ്പിലും തോട്ടിലും ഇടവഴികളിലും ചെന്ന് കളിക്കണം. പക്ഷേ പുറത്തേക്ക് കൂട്ടുകാരെ ആരെയും കാണുന്നില്ല. വീട്ടിനുള്ളിൽ തന്നെയുള്ള ഇരിപ്പ് മടുത്തു തുടങ്ങിയപ്പോൾ അവരെ തേടിയിറങ്ങിയാലോയെന്ന് ആലോചിച്ചു. അമ്മയോട് കാര്യം പറഞ്ഞു. എന്നാൽ വീട്ടിനുള്ളിലേക്ക് കയറിയിരിക്കാനായിരുന്നു അച്ഛൻെറ ആജ്ഞ. ജോണിന് കരച്ചിൽ വന്നു. പൂക്കളെയും പുഴകളെയും മരങ്ങളെയും കണ്ട് കൂട്ടുകാരോടൊത്ത് ഓടിച്ചാടി നടക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു രസവുമില്ലെന്ന് അവനുതോന്നി. കൂട്ടിലിട്ട തൻെറ പക്ഷിക്കൂട്ടങ്ങളിലേക്ക് അവൻ നോക്കി. ആകാശത്തിൽ പാറനടക്കേണ്ട ആ പക്ഷികൾ തങ്ങളെ തുറന്നു വിടാൻ തന്നോട് യാചിക്കുന്നതുപോലെ ജോണിന് തോന്നി. അവൻ കൂടിൻെറ വാതിലുകൾ ഒന്നൊന്നായി തുറന്നു. ഒരു നിമിഷം ആ പക്ഷികൾ ജോണിനെ നന്ദിയോടെ നോക്കി ചിറകിട്ടടിച്ച് സന്തോഷ ശബ്ദത്തോടെ ആകാശത്തിലേക്ക് പറന്നുയർന്നു. ആ പക്ഷികളുടെ സന്തോഷം കണ്ട് ജോണിനും മനസ്സ് നിറഞ്ഞു.

റെയ്ഖ റഫിൻ പി,
2 A ജി എം എൽ പി സ്കുൾ എലത്തൂർ,
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ