എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത നൂറു ദിവസം പിന്നിടുന്ന ഏപ്രിൽ 9 ന് 250 രാജ്യങ്ങളിൽ രോഗം വ്യാപിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിനു മുകളിൽ ആളുകൾ മരണപ്പെട്ടു. അതി സൂക്ഷ്മ ജീവിയെ ഭയന്ന് ലോകത്തിലെ ഭൂരിഭാഗം പേരും ബ്രിട്ടീഷ് പ്രധാന മന്ത്രി മുതൽ മുതൽ മുംബൈ ധാരാവിയിലെ പേരറിയാത്ത പട്ടിണിപ്പാവങ്ങൾ വരെ രോഗ ബാധിതരായി. സമ്പന്ന രാജ്യങ്ങൾ മരുന്നിനു വേണ്ടി ഇന്ത്യയെ സമീപിച്ചു. മരുന്ന് കണ്ടുപിടിച്ചിട്ടിലാത്ത ഈ രോഗത്തെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കുക. പരിസര ശുചിത്വവും പാലിക്കുക. വൈറസിനെതിരെയുള്ള കേരളത്തിന്റെ പോരാട്ടം ലോക പ്രശംസ നേടിയെടുത്തിരിക്കുന്നു. നമ്മൾ ഇന്ന് സുരക്ഷിതരാണെങ്കിൽ അതിനു പിന്നിൽ ഒരുപാട് ആരോഗ്യപ്രവർത്തകരുടെയും നിയമപാലക്കാരുടെയും കാര്യങ്ങളുണ്ട്. അവരുടെ ധീരതയാർന്ന പോരാട്ട വീര്യത്തെ നാം നന്ദിയോടെ സ്മരിക്കേണ്ടതാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ