ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/അക്ഷരവൃക്ഷം/പിറന്ന നാടിന്റെ അവഗണന
{{BoxTop1 | തലക്കെട്ട്= പിറന്ന നാടിന്റെ അവഗണന | color= 3
ഫോൺ റിങ് ചെയ്യുന്ന ശബ്ദം കാത്തിരുന്ന ആലീസ് ഒറ്റ റിങ്ങിൽ തന്നെ ഫോൺ അറ്റൻഡ് ചെയ്തു.കൊറോണ ഭീതിയിലും നാട്ടിലെത്തി ഉറ്റവരെയോക്കെ കാണാനുള്ള ആകാംക്ഷയിൽ ആയിരുന്നു തോമസ്.മോന്റെ കല്യാണത്തിന് ആയിരുന്നു അവസാനമായി നാട്ടിൽ എത്തിയത്.ഇപ്പൊൾ രണ്ട് വയസ് പ്രായമുള്ള തന്റെ പേര കുട്ടിയെ ഒരു നോക്ക് കാണാനുള്ള ആഗ്രഹത്തിൽ ആണ് അയാൾ നാട്ടിൽ എല്ലാവരും തന്റെ വരവ് കാത്ത് ഇരിക്കുകയാണ് എന്ന പ്രതീക്ഷയോടെ ആണ് അയ്യാൾ ആലീസിനോട് ഫോണിൽ സംസാരിച്ചത്.ഫോൺ വെച്ച് തിരികെ നടക്കുമ്പോൾ ആന്ന് ആലീസിന്റെ ചെവിയിൽ ആ വാക്കുകൾ തുളഞ്ഞു കയറിയത്,"അച്ഛന് ഇവിടെയാണ് താമസിക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഞാൻ എന്റെ കൊച്ചിനെ കൊണ്ട് എന്റെ വീട്ടിലേക്ക് പോവും"എന്ന് മകനോട് പിറു പിറുക്കുന്ന മരുമകൾ. ഇത് കേൾക്കാത്ത ഭാവത്തിൽ ആലീസ് നടന്നു നീങ്ങി. ഇരുപത് വർഷം മണലാരണ്യത്തിൽ വിയർപ്പൊഴുക്കി അധ്വാനിച്ച തന്റെ ഭർത്താവിനെ ഓർത്ത് അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു മക്കളും മരുമക്കളും വലിയ ചർച്ചയിലാണ്.അച്ഛനെ കൂട്ടാൻ ആര് പോവും എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ സുഹൃത്ത് ആയ രാമുവേട്ടൻ സമ്മതം മൂളി. ആരവങ്ങൾ ഒന്നും ഇല്ലാതെ വീട്ടിൽ എത്തിയ തോമസിനെ തന്റെ ഭാര്യ മാത്രം ഒരു നോക്കു കാണാൻ സാധിച്ചു.ബാഗുകൾ മുറ്റത്ത് ഇറക്കി അതേ വണ്ടിയിൽ തന്നെ ആശുപത്രിയിലേക്ക് എത്തിക്കാൻ മക്കൾ തീരുമാനിച്ചിരുന്നു നിറ കണ്ണുകളോടെ നിൽക്കുന്ന ആലീസിന്റെ മുഖമാണ് അപ്പോഴും തോമസിന്റെ മനസ്സിൽ. പേരകുട്ടിയെ ഒരു നോക്കു കാണാൻ മക്കൾ അനുവദിച്ചില്ല. സർക്കാർ ക്വാരന്റീനിൽ നിന്നും ഐസോലേഷൻ വാർഡിലേക്ക് നടന്നു നീങ്ങുമ്പോൾ നാട്ടിലേക്ക് വരാതെ ഇരിക്കാമായിരുന്നു എന്ന് തോമസ് ഓർത്ത് നാട്ടിൽ ഉള്ളവർക്ക് ഇന്ന് പ്രവാസിയെ പേടിയാണ്. അന്ന് ഉറങ്ങാൻ കിടക്കുമ്പോൾ ആയാൾ ചിന്തിച്ചു,മരിച്ചാലും അത് അന്നം തരുന്ന നാട്ടിൽ വെച്ച് തന്നെയാവണം എന്ന്................
9
|
ആർദ്ര എസ് ജി.ജി.എച്ച്_.എസ്.എസ്._ആലത്തൂർ ആലത്തൂർ ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ