ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
18:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25069 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

മനുഷ്യൻ, മൃഗങ്ങൾ,പക്ഷികൾ തുടങ്ങിയവ സസ്തനികളിൽ രോഗകാരിയാക്കുന്ന ഒരുകൂട്ടം RNA വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്.ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്.പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗമുണ്ടാക്കുന്ന കൊറോണ വൈറസ്, ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്.മുഖ്യമായും ശ്വാസ നാളിയെയാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ, രോഗം ഗുരുതരമായാൽ സാർസ്,ന്യുമോണിയ, വൃക്കസ്തഭംനം എന്നിവയുമുണ്ടാകും. മരണവും സംഭവിക്കാം. സാധാരണ ജലദോഷ പനിയെപോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്,ചുമ,തൊണ്ടവേദന, തലവേദന പനി തുടങ്ങിയവയെയാണ് ലക്ഷണങ്ങൾ.ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും.ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അപകടകാരിയല്ല.

ജയശ്രീ ഒ ബി
8 എ, ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നോർത്ത് പറവൂർ.
നോർത്ത് പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം