ജി.എച്ച്.എസ്. കുറ്റ്യേരി/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
18:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19 എന്ന മഹാമാരി      

നാം ഇന്ന് ജീവിക്കുന്നത് വിമാനങ്ങളും ബസ്സുകളും തീവണ്ടികളും ഒന്നുമില്ലാത്ത ആ പഴയ കാലഘട്ടത്തിലാണ് . കാരണം ഈ കാലഘട്ടത്തിൽ കൊറോണ എന്ന കോവിഡ് 19 ലോകജനതയെ തന്നെ കാർന്നു തിന്നു കൊണ്ടിരിക്കുകയാണ് . ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേർ മരിച്ച് കഴി‍‍ഞ്ഞു . ലക്ഷക്കണക്കിന് ആളുകളെ കീഴടക്കിക്കൊണ്ട് ഇതിന്റെ ജൈത്രയാത്ര തുടരുകയാണ് .

ചൈനയിലെ വുഹാൻ പട്ടണത്തിലാണ് കൊറോണ ആദ്യമായി സ്ഥിരീകരിച്ചത് . 2019ഡിസംബ‍ർ 19 ന്. 2020 ജനുവരി പതിനൊന്നിന് ചൈനയിലെ ഇറച്ചി വെട്ടു കടയിലെ 36 വയസ്സുള്ള ഒരു ജോലിക്കാരനാണ് ആദ്യമായി കൊറോണ സ്ഥിരീകരിച്ചതും മരിച്ചതും. ഈ രോഗം രണ്ടാമത് പടർന്ന് പിടിച്ചത് ജനുവരി 13 ന് തായലൻറിലാണ് . ഇതിനോടകം തന്നെ കൊറോണ എല്ലാ രാഷ്ട്രങ്ങളെയും കീഴടക്കിക്കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ നമ്മുടെ രാഷ്ട്രമായ ഇന്ത്യയിലും കൊറോണ എത്തിച്ചേർന്നു. ഇന്ത്യയിൽ ആദ്യമായി ഇത് സ്ഥിരീകരിച്ചത് നമ്മുടെ കൊച്ചു കേരളത്തിലാണ് . ചൈനയിൽ നിന്നെത്തിയ തൃശ്ശൂർ സ്വദേശിക്കാണ് കേരളത്തിൽ സ്ഥിരീകരിച്ചത് .

തുടക്കത്തിൽ പനി , തൊണ്ടവേദന,ചുമ, തലവേദന, ജലദോഷം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. തുട‍ർന്ന് ഇത് ശ്വാസകോശത്തെ ബാധിച്ച് ന്യുമോണിയ ആയി മാറുകയാണ് ചെയ്യുന്നത് . ഇതു വരെശാസ്ത്രലോകം ഇതിനൊരു പ്രതിവിധിയും കണ്ടുപിടിച്ചിട്ടില്ല. ശാസ്ത്രലോകം ഈ പ്രതിവിധി എത്രയും വേഗം കണ്ടെത്തുമെന്ന് നമുക്ക് പ്രത്യാശക്കാം.

ദേവനന്ദ എൻ
6ബി ജി എച്ച് എസ് കുറ്റ്യേരി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം