ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/മരം ഒരു വരം
മരം ഒരു വരം
ഒരു ദിവസം കുറച്ച് മനുഷ്യർ മരങ്ങൾ വെട്ടി മുറിക്കുവാനായി കാട്ടിലേക്ക് പോയി. അവിടെ മരം വെട്ടി ക്ഷീണിച്ചപ്പോൾ അവർക്ക് ദാഹിച്ചു. അവർ ചിന്തിച്ചു കാട്ടിൽ നിന്നും നല്ല ശുദ്ധമായ വെള്ളം കിട്ടുമെന്ന്. അവർ അരുവിയിൽ ചെന്ന് നോക്കിയപ്പോൾ അവിടെ നിറയെ മാലിന്യങ്ങൾ ആയിരുന്നു. ഇവർക്ക് വല്ലാത്ത ദാഹമുണ്ടായതിനാൽ അതിൽ ഒരാൾ അടുത്തുള്ള ഗ്രാമത്തിൽ പോയി വെള്ളമെടുക്കാമെന്ന് പറഞ്ഞു. അങ്ങനെ രണ്ട് പേർ ഗ്രാമത്തിൽ വെള്ളമെടുക്കുവാനായി പോയി . ഗ്രാമത്തിലെ ഒരു കടയിൽ ചെന്ന് മൂന്ന് കുപ്പിവെള്ളം ചോദിച്ചു. അപ്പോൾ അതുവഴി ഒരു വൃദ്ധൻ വന്നു. അയാൾ ചോദിച്ചു, മക്കളേ.. നിങ്ങൾ എവിടെന്നാണ്? ഞങ്ങൾ കുറച്ച് ദൂരത്ത് നിന്നാണ്. ഇവിടെ എവിടേയ്ക്കാണ് വന്നത്? ഞങ്ങൾ മരംമുറിക്കാരാണ്. നിങ്ങൾ എന്തിനാണ് മരം മുറിക്കുന്നത്? പട്ടണത്തിലെ കമ്പനിയിലേയ്ക്കാണ്. അപ്പോൾ ഇവിടെ ഗ്രാമത്തിൽ. കാട്ടിലെ അരുവികളിൽ മുഴുവനും മാലിന്യമാണ്. അതിനാൽ ശുദ്ധജലം നോക്കി വന്നതാണിവിടെ. വൃദ്ധൻ കുറേനേരം അവരെത്തന്നെ നോക്കിയിരുന്നു. പിന്നെ മെല്ലെ പറഞ്ഞു. നിങ്ങൾ കാട്ടിലെ മരങ്ങൾ മുറിക്കുന്തോറും കാട് ചെറുതാവുകയാണ്. അതോടെ ഗ്രാമവാസികൾ കാട് നാടാക്കാനും തുടങ്ങും. കാനനത്തിലെ ജീവികൾക്ക് വാസസ്ഥലം നഷ്ടമാകും. അവ നാട്ടിലേക്കിറങ്ങി മനുഷ്യ ജീവനെടുക്കും. നിങ്ങൾ നോക്കു കാട്ടരുവികളിൽ ശുദ്ധജലം പോലും കാണുന്നില്ല. എല്ലാം നിങ്ങളെപ്പോലുള്ളവരുടെ മരംമുറി കാരണം. വൃദ്ധൻ മെല്ലെ നടന്നകന്നു. വൃദ്ധൻ പറഞ്ഞ കാര്യങ്ങളും, പറയുമ്പോൾ വൃദ്ധന്റെ മുഖത്തുണ്ടായ ദൈന്യതയും അവരെ ചിന്താധീനരാക്കി. അവർ ഒന്നുമുരിയാടാതെ കൂട്ടുകാരുടെ അടുത്തേക്ക് പോയി. നടന്ന കാര്യം മുഴുവൻ കൂട്ടുകാരോട് പറഞ്ഞു. അന്ന് അവർ പിന്നെ മരം മുറിച്ചില്ല. ഫാക്ടറിയിൽ ചെന്ന് മുറിച്ച കുറച്ച് മരം മാത്രം നൽകി അവർ വീട്ടിലേക്ക് പുറപ്പെട്ടു. അടുത്ത ദിവസം മുതൽ മരംമുറിക്കാർ മരത്തൈ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്ന ജോലി ഏറ്റെടുത്തു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ