ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/ശ‍ുചിത്വം എന്ന സംസ്‍കാരം

Schoolwiki സംരംഭത്തിൽ നിന്ന്
18:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശ‍ുചിത്വം എന്ന സംസ്‍കാരം

ശ‍ുചിത്വം സംസ്‍കാരത്തിന്റെ ഭാഗമായി കണക്കാക്കിയിര‍ുന്ന ഒര‍ു വിഭാഗമായിര‍ുന്ന‍ു നമ്മ‍ുടെ പ‍ൂർവ്വികർ. ആരോഗ്യം പോലെ തന്നെ ഏറെ പ്രാധാന്യമ‍ുള്ളതാണ് ശ‍ുചിത്വം .ആരോഗ്യ വിദ്യാഭ്യാസമേഖലകളിൽ ഏറെ മ‍ുൻപന്തിയിൽ നിൽക്ക‍ുമ്പോഴ‍ും ശ‍ുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പിറകിലാണെന്ന് കണ്ണ‍ുത‍ുറന്ന‍ുനോക്ക‍ുമ്പോൾ വ്യക്തമാണ് .സ്വന്തം വീട്ടിലെ മാലിന്യങ്ങൾ നിരത്ത‍ുകളിൽ നിക്ഷേപിച്ച് വീട് ശ‍ുചിയാക്ക‍ുന്ന നാം സ്വാർത്ഥതയ‍ുടെ പ്രതീകങ്ങളാണ് .മാത്രമല്ല വ്യക്തിശ‍ുചിത്വം പോലെ തന്നെ പ്രാധാന്യം അർഹിക്ക‍ുന്നതാണ് സമ‍ൂഹശ‍ുചിത്വം. ആവർത്തിച്ച‍ു വര‍ുന്ന പകർച്ചവ്യാധികൾ ശ‍ുചിത്വമില്ലായ്മയ‍ുടെ ദൃഷ്ടാന്തമാണ്.മാലിന്യക്ക‍ൂമ്പാരങ്ങള‍ും വൃത്തിഹീനമായ പരിസരവ‍ും നമ്മ‍ുടെ കപടസംസ്‍കാരത്തിന്റെ പ്രതിഫലനമാണ് .മാറ‍ുന്ന സമ‍ൂഹത്തിന്റെ മ‍ുഖമ‍ുദ്രയായി നമ‍ുക്ക് ശ‍ുചിത്വത്തെ പ്രതിനിധാനം ചെയ്യാം. ഒന്നിച്ച് പ്രവർത്തിച്ച‍ുകൊണ്ട് സ്വന്തം സ‍ുരക്ഷയ‍ും സമ‍ൂഹത്തിന്റെ സ‍ുരക്ഷയ‍ും ഉറപ്പ‍ുവര‍ുത്താം.നല്ല നാളേക്കായി പരിശ്രമിക്കാം.


ഗൗരി.എസ്
4 A ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം