സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്/അക്ഷരവൃക്ഷം/ കഴുകിയകറ്റാം
കഴുകിയകറ്റാം
അപ്പുവിൻെറ ചേച്ചിയാണ് അമ്മു. അപ്പു കൈ കഴുകാതെ ചോറ് ഉണ്ണുന്നത് കണ്ടപ്പോൾ അമ്മു പറഞ്ഞു. "നീ പോയി കൈ കഴുകിയിട്ട് വാ”. അപ്പോൾ അപ്പു ചോദിച്ചു. "കൈ കഴുകിയില്ലെങ്കിൽ എന്താണ് കുഴപ്പം?" ടീച്ചർ ക്ലാസ്സിൽ പറഞ്ഞ കാര്യങ്ങൾ അമ്മു ഓർത്ത് പറയാൻ തുടങ്ങി. "കൈ കഴുകാതെ ഭക്ഷണം കഴിച്ചാൽ പല രോഗങ്ങളും വരും. കൂടാതെ, അപ്പൂ നീ ഇപ്പോൾ ടിവിയിൽ കാണുന്നില്ലെ കൊറോണയുടെ കാര്യം?" അപ്പുവിന് കാര്യം മനസ്സിലായി. അവർ രണ്ടുപേരും കൈകഴുകി ഭക്ഷണം കഴിച്ചു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ