എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷിക്കാം
പരിസ്ഥിതി സംരക്ഷിക്കാം വിശാലമായ ഈ മഹാ പ്രപഞ്ചത്തെ പരിഗണിച്ച് കൊണ്ടു നോക്കുമ്പോൾ മനുഷ്യൻ വളരെ നിസാരനാണ്. എന്നാൽ ഈ മഹാ ലോകത്തെ ആകമാനം ഒറ്റയ്ക്ക് നശിപ്പിക്കാൻ ഉള്ള തീരുമാനത്തിലാണ് അവനെന്നു തോന്നും. അവൻ പരിസ്ഥിതിക്ക് വരുത്തിവയ്ക്കുന്ന പരിക്കുകൾ കണ്ടാൽ യാതൊരു തത്വദീക്ഷയുമില്ലാതെ സ്വാർത്ഥമോഹത്തോടെ തികഞ്ഞ ദുഃസാമർഥ്യത്തോടെ അവൻ പരിസ്ഥിതിയെ ഉപയോഗിക്കുന്നു.അത് അവന്റെയും അവന്റെ വർഗ്ഗത്തിന്റെയും ഈ പ്രപഞ്ചത്തിന്റെയും നാശത്തിനുള്ള വഴിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ."മനുഷ്യന് ആവശ്യമുള്ളതെല്ലാം ഈ പ്രകൃതിയിൽ ഉണ്ട്; എന്നാൽ അത്യാർത്തിക്കുള്ളതില്ല"-എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ന് മനുഷ്യൻ ഈ വാക്യത്തിന്റെ അന്തഃസത്ത മറന്നിരിക്കുകയാണ്. വികസനത്തിന്റെ പേരും പറഞ്ഞു അവൻ ഏർപ്പെടുന്ന വിവിധ പ്രവർത്തനങ്ങൾ സമൂലമായ ഒരു നാശത്തിലേക്കാണ് വഴിവെക്കുന്നത്. കുന്നുകൾ ഇല്ലാതാകുന്നതും നദികളുടെ ആഴം വർധിക്കുന്നതും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ വളരെ ഗുരുതരമാണ്. കുന്നുകൾ ഏതൊരു നാടിന്റെയും അനുഗ്രഹമാണ്. കുനുകുന്നുകൾ ഉള്ള ഇടങ്ങളിൽ അതിനെ ചുറ്റിപ്പറ്റി നിൽക്കുന്ന അതിസുന്ദര അവസ്ഥകൾ ഉണ്ടാകും. വിവിധതരത്തിലുള്ള സസ്യലതാദികളും ചെറു പക്ഷികളും മൃഗങ്ങളും അരുവികളും എല്ലാമാണ് ഇതിൽ ഉൾപ്പെടുന്നത്. കൂടാതെ അമൂല്യമായ ധാതുസമ്പത്ത് കുന്നിൻ പ്രദേശങ്ങളിൽ സംഭരിക്കപ്പെട്ടിരിക്കുന്നു. കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും മണ്ണ് എടുക്കുന്നതിനും വേണ്ടിയാണ് കുന്നുകൾ ഇടിച്ചു നിരത്തുന്നത്. ഇത് അവിടത്തെ കാലാവസ്ഥയിൽ പോലും പ്രത്യാഘാതങ്ങൾ ഉളവാക്കും എന്നാണ് ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നത്. ആധുനികലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ ഒരു ജീവിത പ്രതിസന്ധി ജലദൗർലഭ്യം ആയിരിക്കും. ലോകം മുഴുവൻ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. ഇപ്പോൾ ജലസ്രോതസ്സുകൾ ആയ വയലുകളും തോടുകളും അതിവേഗം നഷ്ടപ്പെടുന്നത് ഈ അവസ്ഥയുടെ ആക്കം കൂട്ടുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ