എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/ഒരുമയോടെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
18:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Karumanoor123 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമയോടെ കേരളം | color= 2 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമയോടെ കേരളം

ലോകത്ത് പല പല രോഗങ്ങളുണ്ട്. പകർച്ച വ്യാധികളും അല്ലാത്തവയും. പകർച്ചവ്യാധികളിൽ ചിലരോഗങ്ങളെ മാത്രമേ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചിട്ടുള്ളൂ. അതിൽ പ്രധാനമായ ഒന്നാണ് നോവൽ കൊറോണ എന്ന വൈറസ്സ് കൊണ്ടുണ്ടാകുന്ന കോവിഡ്-19. 1975-80 കാലഘട്ടത്തിൽ ഉണ്ടായിരുന്ന 'സാർസ്' എന്ന രോഗത്തിനോട് സാമ്യമുള്ളതാണ് ഇത്. ഇവ മനുഷ്യനിൽനിന്ന് മനുഷ്യരിലേക്കു പടരുകയും ശ്വാസകോശത്തെ ബാധിക്കുകയും ചെയ്യുന്നു.

പണ്ട് കാലത്ത് കോളറ, പ്ലേഗ്, വസൂരി, പോളിയോ, പന്നിപ്പനി, എബോള, കുഷ്ടം എന്നിവയായിരുന്നു മനുഷ്യനെ ഭയപ്പെടുത്തിയത്. എന്നാൽ ഇവയൊക്കെ പ്രതിരോധിക്കാൻ നമുക്കു കഴിഞ്ഞു. വ്യക്തിശുചിത്വം പരിസരശുചിത്വം എന്നിവ പാലിക്കുന്നതിലൂടെയും പ്രതിരോധ വാക്സിനുകൾ ഉപയോഗിക്കുന്നതിലൂടെയും ആണ് ഇത് സാധിച്ചത്.

ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് ആരംഭിച്ച കൊറോണ വൈറസ് വളരെ വേഗത്തിൽ മിക്കവാറും എല്ലാ രാജ്യങ്ങളിലും പടർന്നുപിടിച്ചു. ദശലക്ഷത്തിലധികംപേർക്ക് ബാധിക്കുകയും ഒന്നരലക്ഷത്തിലധികം മരണപ്പെടുകയും ചെയ്തു. വികസിതരാജ്യങ്ങളെല്ലാം ഇതിന്റ്റെ മുന്പിൽ പകച്ചുനില്ക്കുന്പോൾ കൃത്യമായ പ്രതിരോധത്തിലൂടെ നല്ല മാതൃക കാണിക്കുകയാണ് ഇന്ത്യ മഹാരാജ്യവും അതിലെ ഒരു സംസ്ഥാനമായ കേരളവും. ദൈവത്തിന്റ്റെ സ്വന്തം നാട് എന്ന വിളിപ്പേരിനാൽ അറിയപ്പെടുന്ന മലയാളനാടിന്റ്റെ സാക്ഷരതയും ആരോഗ്യശീലങ്ങളും നിയമങ്ങളുടെ അനുസരണവും രോഗത്തെക്കുറിച്ചുള്ള ബോധവുമാണ് ഈ നേട്ടത്തിനുപിന്നിൽ. മാത്രമല്ല പരസ്പര സഹകരണവും സഹായവും മലയാളികളുടെ കൈമുതലാണ്. പ്രതീക്ഷ നഷ്ടപ്പെടുന്നിടത്ത് മുന്നേറാൻ ഇത് സഹായിക്കുന്നു.

2017 ലുണ്ടായ ഓഖിയും 2018,2019 വർഷങ്ങളിലെ പ്രളയവും, നിപ്പയും തരണംചെയ്ത നമുക്ക് ഈ കോവിഡ് കാലത്തെയും ജാഗ്രതയോടെ നേരിടാം.

നന്ദന. ബി.ആർ
നാല് എ എച്ച് എം.എസ്.എൽ.പി.എസ് കരുമാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം