ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/അക്ഷരവൃക്ഷം/ എന്റെ കൊറോണ കാലത്തെ അനുഭവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsspallickal (സംവാദം | സംഭാവനകൾ) (H)
എന്റെ കൊറോണ കാലത്തെ അനുഭവങ്ങൾ

മാർച്ച് 10ന് സ്കൂൾ അടച്ച തോട് കൂടി ഞങ്ങൾ സങ്കടത്തിലായി. അതിനിടയിൽ സർകാരിന്റെ ലോക് ഡൗൺ കൂടി ആയപ്പോൾ
ഞങ്ങൾ വിഷമത്തിലായി.
പുറത്തിറങ്ങാനൊ
കൂട്ടുകാരോടൊപ്പം കളിക്കാനൊ പറ്റുന്നില്ല.
യാത്രകൾക്കും പറ്റുന്നില്ല.
ആദ്യമൊക്കെ വിഷമം ഉണ്ടായിരുന്നു എങ്കിലും വിട്ടിലെ ചെറിയ ചെറിയ ജോലികളൊകെ ചെയ്ത്
സന്തോഷം കണ്ടെത്തി
ചെറിയ ചെറിയ ജോലികൾ എന്ന് പറയുമ്പോൾ എന്താ ണെന്നല്ലെ നിങ്ങൾ ആലോചിക്കുന്നത്.
ഉമ്മയോടൊപം
പത്രങ്ങൾ കഴുകാൻ
സഹായിക്കുക.
വീട് വൃത്തിയാക്കാൻ
സഹായിക്കുക.
തുണി കഴുകാൻ
സഹായിക്കുക
എന്നിങ്ങനെ പിന്നെ വാപ്പയും ഇക്കയും
നട്ട് വളർത്തിയ
ചീരക്കും വെണ്ടക്കും പയറിനും രാവിലെയും വൈകിട്ടും വെള്ളം ഒഴിക്കാൻ അവരോടൊപ്പം ഞാനും കൂടും. ഈ ജോലികളൊക്കെ
ചെയ്യുമ്പോൾ ഞാൻ സന്തോഷത്തിലാണ്.
കുറച്ചു സമയം സിനിമ കാണാറുണ്ട്, ചിത്രം വരയ്ക്കുന്നു, വായിക്കുന്നു അങ്ങനെ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്.
ഇതൊക്കെയാണ് എന്റെ
കൊറോണ കാലത്തെ
അനുഭവങ്ങൾ.



 

സഹ്‌ല
2B ഗുരുദേവ് യു. പി. എസ്സ് ദർശ്ശനാവട്ടം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം