ജി എൻ യു പി സ്ക്കൂൾ നരിക്കോട്/അക്ഷരവൃക്ഷം/പരിശ്രമിക്ക‍ുക,വിജയം കാണും വരെ

Schoolwiki സംരംഭത്തിൽ നിന്ന്
18:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13561 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിശ്രമിക്ക‍ുക.... വിജയം കാണ‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിശ്രമിക്ക‍ുക.... വിജയം കാണ‍ും വരെ

അമ്മയ‍ുടെ ച‍ൂരല് കൊണ്ടുള്ള തൊഴിയേറ്റാണ് അപ്പ‍ു സ്വപ്നക്കിടക്കയിൽ നിന്നും ഉണർന്നെഴ‍ുന്നേറ്റത്.ആ തൊഴി അവന് വേദനിച്ചിട്ടേയില്ല, കാരണം ആദ്യമായിട്ടല്ല അവന്റെ കാൽപാദങ്ങൾ തൊഴിയേറ്റ‍ു വാങ്ങേണ്ടി വരുന്നത്. "ഡാ നിനക്കിന്ന് സ്‍‍ക‍ൂളിൽ പോകേണ്ടേ? സമയം 8 കഴിഞ്ഞ‍ു. സ്‍ക‍ൂൾ വണ്ടി ഇപ്പോ ഇങ്ങെത്തും,” അമ്മയ‍ുടെ ശകാര രൂപത്തില‍ുള്ള ഈ പറച്ചിൽ അവൻ ക്ഷമിച്ചിരുന്ന് മ‍ുഴ‍ുവനായ‍ും കേട്ട‍ു .സാധാരണ ഇങ്ങനെ അമ്മ പറയ‍ുമ്പോഴേക്കും അതിന് തറ‍ുതല പറയ‍ുന്ന അവൻ ഒന്നും മിണ്ടിയില്ല.മാത്രവ‍ുമല്ല ഇന്നവന്റെ സ്വഭാവം പതിവ‍ു പോലെയായിരുന്നില്ല. പറഞ്ഞാൽ ഒന്നും കേൾക്കാത്ത അവൻ ഒന്നും പറയാതെ തന്നെ എല്ലാം ചെയ്തു. അവൻ ഒരുപാട് സന്തോഷത്തില‍ുമായിരുന്നു. അവനോട് അച്ഛനും അമ്മയ‍ുമൊക്കെ കാര്യം തിരക്കിയിട്ട‍ും അവനൊന്നും മിണ്ടിയില്ല. ചിരിക്ക‍ുക മാത്രം ചെയ്തു. അവൻ സ്കൂളിലേക്ക് പോയതിന് ശേഷം അവന്റെ അച്ഛനും അമ്മയ‍ും ഒരുപാട് ചിന്തിച്ച‍ു. എന്നിട്ട‍ും അവർക്കൊരു എത്തും പിടിയ‍ും കിട്ടിയില്ല. പതിവുപോലെ 4 മണിയായപ്പോൾ അവൻ സ്കൂളിൽ നിന്നും വന്നു. അവന്റെ കൈയിൽ ഒരു ട്രോഫിയ‍ും ഉണ്ടായിരുന്നു. അച്ഛനും അമ്മയ‍ും കാര്യം തിരക്കി. അവൻ ക‍ുറച്ച‍ു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. അവർ ആ സമയം ഒരുപാട് ആലോചിച്ച‍ു . "സ്പോർട്സിന് ആയിരിക്കില്ല അപ്പ‍ുവിന് സമ്മാനം കിട്ടിയത്”: അച്ഛൻ പറഞ്ഞ‍ു. കാരണം അപ്പ‍ു പണ്ട‍ുമ‍ുതൽക്കേ സ്പോർട്സിൽ പിറകോട്ടായിരുന്നു. അവൻ അഞ്ചാം ക്ലാസിൽ എത്തിയിട്ട‍ും ഇന്നേ വരെ അവൻ സ്പോർട്സിൽ വിജയിച്ചിട്ടില്ല. വീണ്ട‍ും അവർ അവനോട് കാര്യം തിരക്കി .അപ്പ‍ു സന്തോഷത്തോടെ അവരോട് പറഞ്ഞ‍ു:
"അമ്മേ , അച്ഛാ ഇതെനിക്ക് സ്പോർട്സിന് കിട്ടിയ സമ്മാനമാ.."
'വെറ‍ുതെ എഴ‍ുതാപ്പ‍ുറം വായിക്കാതെടാ': അച്ഛൻ പറഞ്ഞ‍ു.
"അച്ഛാ ഞാൻ പറഞ്ഞത് സത്യമാ”:
അവന്റെ അച്ഛനും അമ്മയ്‍ക്ക‍ും ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.അവർക്ക് ഒരുപാട് സന്തോഷമായി.അവർ അപ്പ‍ുവിനെ ഒരുപാട് താലോലിച്ചു. "നീ മിടുക്കനാണ് മോനേ.. ഒരുപാട് തവണ സ്പോർട്സിൽ പരാജയപ്പെട്ടിട്ട‍ും വീണ്ട‍ും വീണ്ട‍ും ശ്രമിച്ചത് കൊണ്ടാണ് നിനക്ക് വിജയം കൈവരിക്കാനായത് ” ,അവന്റെ അച്ഛൻ പറഞ്ഞ‍ു. അവന്റെ അമ്മയ‍ും അവനെ ഒരുപാട് പ്രോത്സാഹിപ്പിച്ച‍ു .പിന്നീട് അവന്റെ സ്കൂളിൽ നടന്ന എല്ലാ സ്പോർട്സിനും അവൻ തന്നെയായിരുന്നു വിജയം കരസ്ഥമാക്കിയത്.

നിരഞ്‍ജന പള്ളിക്കര
VII A ജി.എൻ.യു.പി.സ്കൂൾ നരിക്കോട്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ