ജി എൻ യു പി സ്ക്കൂൾ നരിക്കോട്/അക്ഷരവൃക്ഷം/പരിശ്രമിക്കുക,വിജയം കാണും വരെ
പരിശ്രമിക്കുക.... വിജയം കാണും വരെ
അമ്മയുടെ ചൂരല് കൊണ്ടുള്ള തൊഴിയേറ്റാണ് അപ്പു സ്വപ്നക്കിടക്കയിൽ നിന്നും ഉണർന്നെഴുന്നേറ്റത്.ആ തൊഴി അവന് വേദനിച്ചിട്ടേയില്ല, കാരണം ആദ്യമായിട്ടല്ല അവന്റെ കാൽപാദങ്ങൾ തൊഴിയേറ്റു വാങ്ങേണ്ടി വരുന്നത്. "ഡാ നിനക്കിന്ന് സ്‍കൂളിൽ പോകേണ്ടേ? സമയം 8 കഴിഞ്ഞു. സ്‍കൂൾ വണ്ടി ഇപ്പോ ഇങ്ങെത്തും,” അമ്മയുടെ ശകാര രൂപത്തിലുള്ള ഈ പറച്ചിൽ അവൻ ക്ഷമിച്ചിരുന്ന് മുഴുവനായും കേട്ടു .സാധാരണ ഇങ്ങനെ അമ്മ പറയുമ്പോഴേക്കും അതിന് തറുതല പറയുന്ന അവൻ ഒന്നും മിണ്ടിയില്ല.മാത്രവുമല്ല ഇന്നവന്റെ സ്വഭാവം പതിവു പോലെയായിരുന്നില്ല. പറഞ്ഞാൽ ഒന്നും കേൾക്കാത്ത അവൻ ഒന്നും പറയാതെ തന്നെ എല്ലാം ചെയ്തു. അവൻ ഒരുപാട് സന്തോഷത്തിലുമായിരുന്നു. അവനോട് അച്ഛനും അമ്മയുമൊക്കെ കാര്യം തിരക്കിയിട്ടും അവനൊന്നും മിണ്ടിയില്ല. ചിരിക്കുക മാത്രം ചെയ്തു. അവൻ സ്കൂളിലേക്ക് പോയതിന് ശേഷം അവന്റെ അച്ഛനും അമ്മയും ഒരുപാട് ചിന്തിച്ചു. എന്നിട്ടും അവർക്കൊരു എത്തും പിടിയും കിട്ടിയില്ല. പതിവുപോലെ 4 മണിയായപ്പോൾ അവൻ സ്കൂളിൽ നിന്നും വന്നു. അവന്റെ കൈയിൽ ഒരു ട്രോഫിയും ഉണ്ടായിരുന്നു. അച്ഛനും അമ്മയും കാര്യം തിരക്കി. അവൻ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. അവർ ആ സമയം ഒരുപാട് ആലോചിച്ചു . "സ്പോർട്സിന് ആയിരിക്കില്ല അപ്പുവിന് സമ്മാനം കിട്ടിയത്”: അച്ഛൻ പറഞ്ഞു. കാരണം അപ്പു പണ്ടുമുതൽക്കേ സ്പോർട്സിൽ പിറകോട്ടായിരുന്നു. അവൻ അഞ്ചാം ക്ലാസിൽ എത്തിയിട്ടും ഇന്നേ വരെ അവൻ സ്പോർട്സിൽ വിജയിച്ചിട്ടില്ല. വീണ്ടും അവർ അവനോട് കാര്യം തിരക്കി .അപ്പു സന്തോഷത്തോടെ അവരോട് പറഞ്ഞു:
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |