ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/കൊറോണയുടെ ഇന്ത്യൻ സന്ദർശനവും കേരളവാസവും

Schoolwiki സംരംഭത്തിൽ നിന്ന്
18:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manjumk (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയുടെ ഇന്ത്യൻ സന്ദർശനവു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയുടെ ഇന്ത്യൻ സന്ദർശനവും കേരളവാസവും

2019 ഡിസംബർ മാസം മുതലാണ് കൊറോണ എന്ന വാക്ക്കേൾക്കാൻ തുടങ്ങിയത്. ചൈനയിലെ വുഹാൻ പ്രവശ്യയിലെ വുഹാൻ സമുദ്രോൽപ്പന്ന ചന്തയിലെ ചെമ്മീൻ കച്ചവടക്കാരിയായ വൈഗൂയയിലാണ് ഈ വൈറസ്സ്ഥി തീകരിക്കപ്പെട്ടത്.ഇവർക്കൊപ്പം ചന്തയിൽ പണിയെടുത്തിരുന്നവരും ഇതേ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തി. വുഹാനിൽ ആദ്യം ചികിത്സ തേടിയ 27 പേരിൽ വൈഗൂയിയും ഉൾപ്പെട്ടിരുന്നു.

ഇന്ത്യയിൽ ആദ്യം വൈറസ് സ്ഥിതീകരിക്കപ്പെട്ടത് ചൈനയിൽ നിന്നെത്തിയ തൃശൂർ സ്വദേശിയായ വനിതയിലാണ്. യുവതിയുടെ സ്രവ സാംപിളിൽ നിന്ന് പൂണൈ നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ്വൈ റോളജി ”സാർസ് കോവ് 2 ” എന്ന വൈറസിനെ വേർതിരിച്ചു.തുടർന്ന് ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് വൈറോളജി യൂണിറ്റിൽ കൊവിഡ് 19 ആണെന്ന് സ്ഥിതീകരിച്ചു. ഇതൊരു തുടക്കംമാത്രം.

ഇറ്റലിയിൽ നിന്ന് വന്ന മകൻ്റേയും കുടുംബത്തിൻ്റേയുംസഹവാസം കൊണ്ട് 93 വയസ്സായ തോമസ്സിനും 88 വയസ്സായ മറിയാമ്മയ്ക്കും കൊവിഡ് 19 ബാധിച്ചു. മാർച്ച് മാസം 8ാം തീയതി കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. 60 വയസ്സിനു മുകളിൽ രോഗം ബാധിച്ചാൽ രക്ഷപ്പെടില്ല എന്നതാണ് സത്യം. എന്നാൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ്ആപോഗ്യപ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിൻ്റെ ഫലമായി 4 ദിവസം വെൻ്റിലേറ്ററിൽ അനക്കമില്ലാതെ കിടന്ന തോമസ്സും മറിയാമ്മയും 31/03/2020ന് ആശുപത്രി വിട്ടു.

കൊവിഡ് 19 കേരളത്തെ പിന്തുടർന്നിട്ട് രണ്ടര മാസമായി. ലോകംപകർച്ച വ്യാധിയാൽ വിറച്ചുനിൽക്കുമ്ബോൾ കേരളം ചിട്ടയായ പ്രവർത്തനവുമായി ഒട്ടേറെ മുന്നോട്ടുപോയി. സർക്കാരും ആരോഗ്യപ്രവർത്തകരും ആശാവർക്കർമാരും പോലീസും നിതാന്ത ജാഗ്രതയോടെ ഒന്നിച്ചു നിന്ന് കൊറോണ എന്ന വിപത്തിനെ പിടിച്ചു നിർത്തി.

ചൈനയിലെ വുഹാനിൽ തുടങ്ങിയ കൊറോണ ഇറ്റലി, ഫ്രാൻസ്,അമേരിക്ക, സ്പെയിൻ, തുടങ്ങി ലോകരാജ്യങ്ങളിലെല്ലാം പടർന്നുപിടിച്ചു ഭീഷണിയായി നിൽക്കുന്നു. ഇന്നു കേരളം ലോകത്തിൽ ഒന്നാമതായി നിൽക്കുന്നു. എന്തുകൊണ്ട് നമ്മൾ ആദ്യം ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. വീടും പരിസരപ്രദേശങ്ങളും ശുചീകരിച്ചു. നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പും പകർച്ച വ്യാധികൾ തടയുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തി. ദ്രുതകർമ്മ യോഗം ചേർന്ന്രോ ഗനിരീക്ഷണത്തിനും ചികിത്സയ്ക്കും പരിശീലനത്തിനും അവബോധം ഉണർത്തുന്നതിന് മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കി നൽകി.

സാംപിളുകൾ പരിശോധിക്കുന്നതിനുവേണ്ടി ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് വൈറോളജി യൂണിറ്റിൽ ക്രമീകരണം നടത്തി. കൺട്രോൾ റൂമുകളും കോൾസെൻ്ററുകളും തുറന്ന് 24 മണിക്കൂർ പ്രവർത്തനം തുടങ്ങി. മാർച്ച്24ന് കേരളം രണ്ടാഴ്ച്ചത്തെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ കേന്ദ്രം 21 ദിവസത്തെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. കൊറോണ ബാധിതരെ ചികിത്സിയ്ക്കാൻ ആശുപത്രികൾ സജ്ജമാക്കി. ഐസൊലേഷൻ വാർഡുകൾ തുറക്കാൻ ജില്ലാ മെഡിക്കൽ കോളേജ് ഓഫീസർമാരെ ചുമതലപ്പെടുത്തി. ക്വാറൻറൈ്റൻ സൌകര്യമൊരുക്കി രോഗികളെയും രോഗബാധിതരെന്ന് സംശയിക്കുന്നവരെയും നിരീക്ഷണത്തിലാക്കി.

ക്വാറൻറൈ്റൻ സൌകര്യങ്ങൾ ശക്തമായി സജ്ജീകരിച്ച് കേരളം പ്രതിരോധസന്നാഹമാരംഭിച്ചു. ആരോഗ്യവകുപ്പ് പ്രത്യേകം സ്ക്വാടുണ്ടാക്കി, കൺട്രോൾ റൂമും തുറന്നു. സാനിട്ടൈസേഷൻ ശക്തമാക്കി, സാമൂഹിക അകലം പാലിക്കുക, മാസ്കും ധരിക്കുകഎന്നിവ സ്വഭാവമാക്കി മാറ്റി. എല്ലാ മേഖലകളിലും പോലീസിൻ്റെ ജാഗ്രതാപൂർവ്വമായ സേവനം ഉറപ്പാക്കി. റൂട്ട്മാപ്പ്, ജിയോഫെൻസിങ്ങ് എന്നിവ ഫലപ്രദമായി. എല്ലാവർക്കും അന്നം ഉറപ്പാക്കി. 2,75000 പേരെ ഉൾക്കൊള്ളിച്ച് സന്നദ്ധസേന രൂപീകരിച്ച്കേ രളമാകെ അണുവിമുക്തമാക്കി. രാപ്പകലില്ലാതെ കർമം ചെയ്ത ആരോഗ്യപ്രവർത്തകർ അതിജീവനത്തിൻ്റെ നേതൃനായകരായി.

നമ്മൾ കഴിഞ്ഞ 4 വർഷത്തിനിടയിൽ എന്തെല്ലാം ദുരന്തങ്ങളാണ്നേരിട്ടത്-രണ്ട് പ്രളയം, ഓഖി, നിപ്പ വൈറസ് വ്യാപനം. ഇതിനെയെല്ലാം അതിജീവിച്ച നമ്മൾ കൊവിഡിനെയും ഇവിടെ വസിക്കാൻ അനുവദിക്കില്ല. പോലീസിൻ്റെയും ആരോഗ്യപ്രവർത്തകരുടെയും ജനങ്ങളുടെയും പങ്കാളിത്തത്തോടെ പൊരുതി ജയിക്കും ഇവിടെയും നമ്മൾ. ഒരുമയോടെ നിൽക്കാം നിതാന്ത ജാഗ്രതയോടെ.

മീനാക്ഷി എൻ രാജ്
5B ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം