എം എസ്സ്. വി എച്ച്.എസ്സ്. വാളകം/അക്ഷരവൃക്ഷം/''' പരിസ്ഥിതി പ്രശ്നങ്ങൾ.'''
മാലിന്യ കേരളം അഭിമുഖീകരിക്കാൻ പോകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ.
കേരളം ഒരു ദിവസം പുറംതള്ളപെടുന്നത് ഏകദേശം 10,000 ടൺ മാലിന്യങ്ങളാണ് .ഏതങ്കിലും തരത്തിൽ സംസ്കരിക്കപ്പെടുന്നത് 5000 ടാൻ മാലിന്യങ്ങൾ മാത്രമാണ്.ഏതു നിമിഷവും പൊട്ടിപ്പുറപ്പെടുന്ന പകർച്ചവ്യാധികളിലേക്കുള്ള തീക്കൊളളിയാണ് നാം പുറത്തേക്ക് വലിച്ചെറിയുന്നത് നാം നേരിടുന്ന ഏറ്റവും വലിയ ഗുരുതര പ്രതിസന്ധിയാണ് മാലിന്യനിർമാർജനം അത് ഫലപ്രദമായ രീതിയിൽ നിറവേറ്റാൻ നമുക്ക് സാധിച്ചിട്ടില്ല ,വികേന്ദ്രീകൃത മാലിന്യ സംസ്കരണം ആശാവഹമാണ് എങ്കിലും ഇതിന്റെ പ്രായോഗികത ഇപ്പോഴും ഒരു ചോദ്യചിഹ്നം മാത്രം ,പരന്ന പച്ചപ്പും ജലസമൃദ്ധിയും ആണ് കേരളത്തിന്റെ മുഖമുദ്ര .സംസ്ഥാനത്തിന് ഈ ആകർഷണീയത ഇന്ന് ഏറെ വെല്ലുവിളി നേരിടുകയാണ്. നഗര-ഗ്രാമ ഭേദമില്ലാതെ പരിഹാരമില്ലാതെ അവശേഷിക്കുന്ന മാലിന്യസംസ്കരണംമേഖലയുടെ ചുരുങ്ങൽ ഇതെല്ലാം പ്രധാന വെല്ലുവിളികൾ ആണ്. ജലസ്രോതസ്സുകൾ മാലിന്യ മുക്തമാക്കുകയും ജനപങ്കാളിത്തത്തോടെ ഉറവിട മാലിന്യ സംസ്കരണം വ്യാപകമാക്കുകയും അതിലൂടെ ജൈവകൃഷിക്ക് ഉള്ള പശ്ചാത്തലം ഒരുക്കുകയും ആണ് നമ്മുടെ ലക്ഷ്യം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മുവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മുവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ