Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കേരളം
പച്ചപ്പട്ടു പാവാടയിൽ മിന്നും
വെള്ളി നൂലിഴ പോലസംഖ്യം
മണ്ണിൻ മാദക ഗന്ധം നുകരും
മക്കൾക്കാശ്രയമരുളും
തൻ നീലവർണ്ണ മനോഹര തിര
ഞൊറിയും നദി തടാകങ്ങളും
അവൾക്കു പാർക്കാൻ അറബിക്കടലുമൊത്തിരി
മഴയും മഞ്ഞും മകരനിലാവും
മഴവില്ലൊന്നു പിടിച്ചുകുലുക്കാൻ
മണ്ണിൽ ചുറ്റും മന്ദാനിലനും
സ്വപ്നങ്ങളങ്ങനെ പൂത്തുനിന്നീടും
മായാലോകമീയെൻ കേരളം.
|