ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ ആയ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
17:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Townupsatl (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ ആയ അവധിക്കാലം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക് ഡൗൺ ആയ അവധിക്കാലം

അങ്ങനെ കാത്തുകാത്തിരുന്ന് മാർച്ച് മാസം വന്നെത്തി. ഒരുപാട് പ്രതീക്ഷകളോടെയാണ് ഞാൻ മാർച്ച് മാസത്തെ വരവേറ്റത്. ഞങ്ങൾ കുട്ടികളെ സംബന്ധിച്ചെടുത്തോളം പ്രാധാന്യമുള്ള ഒന്നാണ് മാർച്ച് മാസം. മാർച്ചിൽ ആണ് നമ്മുടെ സ്കൂളിലെ വാർഷിക പരീക്ഷ നടക്കുന്നത് അതുപോലെതന്നെ വാർഷികാഘോഷവും നടക്കുന്നത്. മാർച്ച് അവസാനം ആണ് വെക്കേഷൻ തുടങ്ങുന്നത്. എന്നാൽ എന്റെ എല്ലാ പ്രതീക്ഷകളും മാച്ച് കളഞ്ഞു കൊണ്ടായിരുന്നു അത്. ഒരു വെള്ളിയാഴ്ച സ്കൂൾ ഉച്ച വരെ ഉണ്ടായിരുന്നുള്ളൂ. ഞാനും അമ്മയും കടയിൽ ഒക്കെ കയറി ഒരുപാട് നേരം കഴിഞ്ഞാണ് വീട്ടിലെത്തിയത്. ശനിയും ഞായറും ഞാൻ എന്റെ കൊച്ചച്ഛന്റെ വീട്ടിൽ ആയിരുന്നു. അവിടെനിന്നും ഒരു ഐസ്ക്രീം കഴിച്ചതു കാരണം എനിക്ക് ജലദോഷം പിടിച്ചു. അതിനാൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഞാൻ സ്കൂളിൽ പോയില്ല. ചൊവ്വാഴ്ചയാണ് കൊറോണ വ്യാപനം മൂലമുള്ള അവധി പ്രഖ്യാപിച്ചത്. ആദ്യമൊക്കെ എനിക്ക് നല്ല സന്തോഷം ആയിരുന്നു. പക്ഷേ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എനിക്ക് വീട്ടിൽ ഇരുന്നു ബോറടിച്ചു. പക്ഷേ കുറച്ചു ദിവസങ്ങൾ ഒക്കെ കഴിഞ്ഞപ്പോൾ ഞാൻ കൃഷി അമ്മയെ സഹായിക്കാൻ പോലുള്ള കാര്യങ്ങളിലൊക്കെ ഏർപ്പെടാൻ തുടങ്ങി. ഇതിനിടയിൽ വെക്കേഷൻ ആകുമ്പോൾ കുഞ്ഞമ്മയുടെ മകൾ ചിഞ്ചനും ഞാനും എന്റെ അമ്മയുടെ വീട്ടിൽ പോയി നിൽക്കാൻ വേണ്ടി പ്ലാൻ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അവിടെ കളിക്കാൻ കളികളും അതിന് ആവശ്യമായ സാധനങ്ങളും ഡ്രസ്സും എല്ലാം നമ്മൾ നേരത്തെ തന്നെ ബാഗുകളിലാക്കി.ഇപ്പോഴും അവയെല്ലാം എന്റെ ബാഗിൽ ഉണ്ട്. എന്നാൽ ലോക്ക് ഡൗൺ തീരുന്നതു വരെ കാത്തിരുന്നേ പറ്റൂ. സാമൂഹ്യ മാധ്യമങ്ങളും പത്രങ്ങളിലും വരുന്ന വാർത്തകൾ എന്നെ അലോസരപ്പെടുത്തി ലോകത്തിലെ ഏതാണ്ട് മുക്കാൽ ഭാഗത്തോളം കൊറോണ എന്ന ഭീകരൻ കീഴടക്കി ലോകം ആ സൂക്ഷ്മജീവിക്ക്‌ മുന്നിൽ വിറങ്ങലിച്ചു നിന്നു ചൈനയിൽ നിന്നും ഉൽഭവിച്ച ആ ഭീകരൻ ഇറ്റലി സ്പെയിൻ അമേരിക്ക ജർമനി എന്നീ വൻ സാമ്പത്തിക ശക്തികളെ തറപറ്റിച്ചു. ഇവിടങ്ങളിലൊക്കെ മരണം മഴ പോലെ പെയ്തിറങ്ങി ഇവിടങ്ങളിലൊക്കെ മരണം മഴ പോലെ പെയ്തിറങ്ങിയ അതീവ ദയനീയമായിരുന്നു. എന്നാൽ ഇവർക്കൊക്കെ മാതൃകയായി കൊണ്ടായിരുന്നു നമ്മുടെ കൊച്ചു കേരളം കൊറോണയെ തോൽപ്പിച്ചത്. മുഖ്യമന്ത്രിയും ഷൈലജ ടീച്ചറും ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കേരളത്തിലെ ജനങ്ങളും പോലീസും ഇത്രയും പോരാടിയതിന് ഫലമായാണ് ഇപ്പോൾ നമ്മുടെ കേരളം തോല്പിച്ചു നിൽക്കുന്നത് പ്രളയം വന്നപ്പോൾ പോലും ഒറ്റക്കെട്ടായി നിന്നവരാണ് നമ്മൾ കേരളീയർ കൊറോണ എന്ന മഹാമാരിയെയും നമ്മൾ ഒറ്റക്കെട്ടായി നിന്ന് തോൽപ്പിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു

Siddhi. S. Krishna
6 C ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ