സി.എ.എച്ച്.എസ്സ്.കുഴൽമന്ദം/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ അനുഭവം

Schoolwiki സംരംഭത്തിൽ നിന്ന്
17:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21013 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് കാലത്തെ അനുഭവം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് കാലത്തെ അനുഭവം

ഞങ്ങൾ അമ്മമ്മ വീട്ടിൽ മുന്നിലെ പാടങ്ങളിൽ കളിക്കുന്ന കുട്ടികളെ നോക്കിയിരിക്കുകയായിരുന്നു. കളിക്കുന്നവരെ കുറ്റവും പറഞ്ഞു കളിയാക്കിയും ഇരിക്കുമ്പോഴാണ് പെട്ടെന്നൊരു അത്ഭുതം .

പോലീസ് വണ്ടി പാടത്തിനു മുന്നിൽ നിർത്തി . ഞങ്ങൾ ചാടിയെണീറ്റു . അവർ കളിക്കുന്ന കുട്ടികളെ ചീത്ത പറഞ്ഞ ഓടിക്കുന്നു. കുട്ടികൾ കളിക്കുമ്പോൾ ഉണ്ടാവാത്ത ഉന്മാദവും ഉഷാറും ഓടുമ്പോൾ ഉണ്ടായിരുന്നു .അവർ ഓടുന്നത് കണ്ടു മതി മറന്നു ഞങ്ങൾ ചിരിച്ചു. അതിനിടയിൽ കൂടെ ഓടിക്കൊണ്ടിരുന്ന കുട്ടി ഒന്നു വീണു . ഇതെല്ലാം കഴിഞ്ഞ് പോലീസുകാർ ഞങ്ങളെ നോക്കി പുഞ്ചിരിച്ചിട്ട് പോയി .

പിറ്റേന്ന് പ്രഭാതത്തിൽ ആണ് അറിയുന്നത് വീണ കുട്ടിയുടെ കൈ ഒടിഞ്ഞു എന്ന്. പിന്നീടുള്ള ദിവസങ്ങളിൽ അവരിൽ ഒരാളെ പോലും കണ്ടില്ല.

ദിയ
7 A സി എ എച്ച് എസ്,കുഴൽമന്ദം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം