ജി.എൽ.പി.എസ്. തെയ്യങ്ങാട്/അക്ഷരവൃക്ഷം/വിലസിടുന്നു ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
വിലസീടുന്നു ഭീകരൻ


ചൈനയിലെ വുഹാനിൽ
നിന്നും പറന്നെത്തി ഭീകരൻ
ലോകം മുഴുവനും കീഴടക്കി
വിലസിടുന്നു ഈ ഭീകരൻ
കീരിടമണിഞ്ഞ കൊറോണ
എന്ന മഹാമാരി വൈറസ്
കോ വിഡ്- 19 എന്ന പേരിലും
നാം അറിയും ഈ വൈറസ്
വിദ്യാലയങ്ങൾക്ക് അവധി നൽകി
ആരാധനാലയങ്ങൾ അടച്ചു പൂട്ടി
കടകൾ, കച്ചവടങ്ങൾ കാറ്റിൽ പറത്തി
തെരുവുകൾ നിശ്ചലമാക്കി
ലോകജനത ഒന്നടങ്കം ഭീതിയിലായ ഇതാദ്യ സംഭവം
ജാതിയില്ല, മതമില്ല, പ്രായമില്ല
മനുഷ്യ ശരീരം മാത്രം മതി.
എന്തൊരു ദുരിത കാഴ്ച്ച ഇത്.
ഒന്നിച്ചു മുന്നേറ്റം ഒട്ടും ഭയമില്ലാതെ,
തുടച്ച് മാറ്റാം ഈ വൈറസിനെ .......
 

ഹസനുൽ ബന്ന
3 B ജി എൽ പി എസ് തെയ്യങ്ങാട്
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത