സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/സത്യസന്ധത
സത്യസന്ധത
കിങ്ങിണി മാനും കൂട്ടുകാരും തീറ്റ തേടി നടക്കുകയായിരുന്നു . അവർ നടന്നു നടന്ന് മലയുടെ താഴ്വാരത്തിൽ എത്തി . അല്പം വിശ്രമിക്കാനായി കിങ്ങിണി മരച്ചുവട്ടിൽ ഇരുന്നു . ക്ഷീണം കാരണം അവൾ അറിയാതെ ഉറങ്ങിപ്പോയി . ഉറക്കം എഴുന്നേറ്റ അവൾ ആകെ ഭയന്നു . കൂട്ടുകാരായ മാനുകളെല്ലാം പോയിരുന്നു . അവൾ പരിഭ്രമിച്ചു നിൽക്കുന്നതിനിടെ ഒരു പൊതി കണ്ടു . എടുത്ത് നോക്കിയപ്പോൾ അതിൽ നിറയെ സ്വർണ നാണയങ്ങൾ അവൾക്കു അതിശയമായി . ആരുടെയായിരിക്കും ഇത് അവൾ ആലോചിച്ചു . അപ്പോൾ അവിടെ കണ്ട ബൊമ്മൻ കരടിയോട് ചോദിച്ചു , ചേട്ടാ വല്ല പൊതിയും കളഞ്ഞു പോയോ ? " ഇല്ലല്ലോ എന്താ ചോദിക്കാൻ കാരണം , ഇതാ അവിടുന്ന് കിട്ടിയ സ്വർണ നാണയമാണ് . എടീ കിങ്ങിണീ... ഇത് ചന്തയിൽ കൊണ്ട്പോയി വിറ്റാൽ ഒരുപാട് പണം കിട്ടും . നീ അതെടുത്തോ . വേണ്ട എനിക്കൊന്നും വേണ്ട ഇത് ഇതിന്റെ യഥാർത്ഥ ഉടമസ്ഥന് തന്നെ കൊടുക്കണം , അവൾ പറഞ്ഞു . ഒടുവിൽ നടന്ന് ക്ഷീണിച്ച ഒരാൾ എന്തോ അന്വേഷിക്കുന്നത് കണ്ടു അവൾ ചോദിച്ചു . എന്താ നിങ്ങൾ അന്വേഷിക്കുന്നത് . അയാൾ പറഞ്ഞു എന്റെ കുറച്ചു സ്വർണ നാണയം നഷ്ടപ്പെട്ടു . ഓഹ് നിങ്ങളെ കണ്ടത് നന്നായി , ഇതാ ... ഇതാ നിങ്ങളുടെ സ്വർണ നാണയം . അവിടെ മരച്ചുവട്ടിൽ വെച്ച് കിട്ടിയതാ ... അതും പറഞ്ഞ് കിങ്ങിണി ആ സ്വർണ നാണയങ്ങൾ അയാളെ തിരികെ ഏല്പിച്ചു . വളരെ നന്ദിയുണ്ട് , അയാൾ പറഞ്ഞു . സന്തോഷത്തോടെ അവൾ വീട്ടിലേക്ക് യാത്രയായി
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ