എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി നേരിടാം കോറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
17:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMLPS VENGARAKUTTOOR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒറ്റക്കെട്ടായി നേരിടാം കോറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒറ്റക്കെട്ടായി നേരിടാം കോറോണയെ



പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
 കണ്ണി പൊട്ടിക്കാം ഈ ദുരന്തത്തിനിടക-
ളിൽ നിന്നു മുക്തിയും നേടാം
ഒഴിവാക്കാം സ്നേഹ സന്ദർശനം നമുക്കൊ-
ഴിവാക്കിടാം ഹസ്തദാനം
അല്പകാലം നാമകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
കരുതലില്ലാതെ നടക്കുന്ന സോദരാ
കേട്ടുകൊൾക നീ തകർക്കുന്നതൊരു
ജീവനല്ലൊരു ജനതയെ തന്നെയാണ്
രക്ഷക്ക് നൽകും നിർദേശങ്ങൾ
 പാലിച്ചിടാം മടി കൂടാതെ
 ആശ്വാസമേകുന്ന ശുഭ വാർത്ത
ഒരു മനമോടെ കേൾക്കാൻ ശ്രമിക്കാം
ജാഗ്രതയോടെ മുന്നേറാം
ശ്രദ്ധയോടെ സമർപ്പിക്കാം
ഈ നാളുകൾ നാളേക്ക് വേണ്ടി ...


 

നജ
രണ്ട് എ എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത