ഗവ എച്ച് എസ് എസ് , കലവൂർ/അക്ഷരവൃക്ഷം/പൊടിതട്ടിയെടുക്കാം ശുചിത്വശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊടിതട്ടിയെടുക്കാം ശുചിത്വശീലങ്ങൾ

നമ്മൾ മലയാളികളിൽ പരമ്പരാഗതമായി ഉള്ള ഒരു ശീലമാണ് ശുചിത്വം. നമ്മുടെ നിത്യജീവിതത്തിൽ ശുചിത്വം ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്. ശുചിത്വത്തെ നമുക്ക് രണ്ടായി തിരിക്കാം:- വ്യക്തി ശുചിത്വവും പരിസര ശുചിത്വവും. വ്യക്തിശുചിത്വം മാത്രമല്ല പരിസരശുചിത്വവും അത്യാവശ്യമാണ്. പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും കത്തിക്കാതിരിക്കുക, വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക മുതലായവ പരിസര ശുചിത്വത്തിൽ പെടുന്നു.പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും കത്തിക്കുന്നതിലൂടെ വായൂമലിനീകരണം ഉണ്ടാവുകയും,ആ വായു നാം ശ്വസിക്കുമ്പോൾ നമുക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. വെള്ളം കെട്ടിക്കിടക്കുന്നത് മൂലം കൊതുക് പെരുകാൻ സാധ്യതയേറെയാണ്. അതിനാൽ പരിസര ശുചിത്വം വളരെ പ്രധാനപ്പെട്ടതാണ്. അത്രയും തന്നെ പ്രധാനപ്പെട്ടതാണ് വ്യക്തിശുചിത്വവും. ഭക്ഷണത്തിനു മുൻപ് കൈകൾ കഴുകുക, പൊതുസ്ഥലങ്ങളിൽ പോയി വന്നതിനു ശേഷം ദേഹം കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാലകൊണ്ടോ ടിഷ്യു കൊണ്ടോ മൂടുക, പൊതു സ്ഥലങ്ങളിൽ തുപ്പരുത്, പൊതു ശുചിമുറി ഉപയോഗിച്ചതിനു ശേഷം വൃത്തിയാക്കുക തുടങ്ങിയവയാണ് പ്രധാന പ്പെട്ട വ്യക്തി ശുചിത്വ ശീലങ്ങൾ. നമ്മുടെ ദേഹത്ത് രോഗാണുക്കൾ പറ്റി അത് മറ്റ് അസുഖങ്ങൾ ഉണ്ടാക്കാതിരിക്കാനാണ് ശുചിത്വം ശീലം ആക്കേണ്ടത്. ഇതിൽനിന്ന് നമ്മുടെ ജീവിതത്തിൽ ശുചിത്വത്തിന്റെ പ്രാധാന്യം എന്തെന്ന് വ്യക്തമാകുന്നു. വ്യക്തിജീവിതത്തിലേതു പോലെ തന്നെ സാമൂഹിക ജീവിതത്തിലെയും ശുചിത്വം പ്രധാനമാണ്. ഒത്തിരി വ്യക്തികൾ അടങ്ങുന്നതാണ് ഒരു സമൂഹം.അതിൽ ഓരോ വ്യക്തിയും ശുചിത്വശീലങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ ആ സമൂഹം ശുചിത്വമുള്ളത് ആകുന്നു.എന്നാൽ ആരെങ്കിലും ഒരാൾ ശുചിത്വ ശീലം പാലിച്ചില്ലെങ്കിൽ അത് ആ സമൂഹത്തെ വളരെ വലിയ തോതിൽ ബാധിക്കുന്നു. ഇതിൽ നിന്നൊക്കെ നമുക്ക് വ്യക്തമാകുന്നത്,ശുചിത്വത്തിന് നമ്മുടെ സാമൂഹിക ജീവിതത്തിലും വളരെ പ്രാധാന്യം ഉണ്ട് എന്നാണ്. എക്കാലവും ശുചിത്വത്തിന് പ്രാധാന്യമേറെയാണ്. ഈ സമയത്ത് വളരെയധികം പ്രാധാന്യമുണ്ട് ശുചിത്വത്തിന്. കൊറോണ കാലത്ത്, നമ്മൾ പാലിക്കേണ്ട ഒരു ശീലമാണ് ശുചിത്വം. ലോകമെമ്പാടും പിടിച്ചുകുലുക്കിയ ഒരു വൈറസാണ് കൊറോണ. ശുചിത്വം ഇല്ലെങ്കിൽ കൊറോണ വൈറസ് പടർന്നുപിടിക്കാൻ സാധ്യതയേറെയാണ്. 2019 ഡിസംബറിൽ ചൈനയിലെ വു ഹാനിൽ അജ്ഞാത രോഗം പടർന്നു പിടിക്കുകയുണ്ടായി. പഠനങ്ങളിൽനിന്ന് അത് നോവൽ കൊറോണ വൈറസ് ആണെന്ന് മനസ്സിലാക്കി. 2020 ഈ വൈറസ് പതിയെ ലോകമെങ്ങും പരക്കാൻ തുടങ്ങി. സ്രവങ്ങളിൽ നിന്ന് പകരുന്ന ഈ വൈറസ് ചിലപ്പോൾ മരണത്തിന് കാരണമായേക്കാം. ഈ ഒരു ചെറിയ വൈറസ് വേണ്ടി വന്നു നമ്മെ ശുചിത്വ ശീലങ്ങൾ ഓർമ്മിപ്പിക്കാൻ. ലോകത്തെ പിടിച്ചുകുലുക്കിയ ഈ വൈറസ് ഇന്ത്യയെയും കേരളത്തെയും കീഴടക്കുകയാണ്. എന്നാൽ മലയാളികൾ പണ്ടുമുതലേ ശീലിച്ച ശുചിത്വ ശീലം കൊണ്ട് മാത്രമാണ് കേരളം പിടിച്ചു നിൽക്കുന്നത്. മലയാളികളിൽ പണ്ടുമുതലേ ഉള്ള ശുചിത്വ ശീലത്തെക്കുറിച്ച് തുടക്കത്തിൽ തന്നെ നമുക്ക് വ്യക്തമായതാണ്. നമ്മുടെ കേരളം ഇത്രയും പിടിച്ചു നിൽക്കുന്നതിൽ ശുചിത്വത്തിന് വളരെ വലിയ പങ്കുണ്ട്. ഈ സമയത്ത് പാലിക്കേണ്ട ശുചിത്വ ശീലങ്ങൾ:- • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ തൂവാലകൊണ്ടോ ടിഷ്യൂ കൊണ്ടോ മൂടുക. • പൊതു സ്ഥലങ്ങളിലോ ആശുപത്രികളിലോ പോകുമ്പോൾ മാസ്ക് ധരിച്ചിരിക്കണം. • കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകണം. • വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. • പൊതു സ്ഥലങ്ങളിൽ തുപ്പരുത്. ഈ വൈറസ് സ്രവങ്ങളിലൂടെ ആണ് പകരുന്നത് എന്ന് നമ്മൾ പറഞ്ഞിരുന്നു. ഏതൊക്കെ രീതിയിൽ ഈ വൈറസ് പടരാം:- • മറ്റൊരാൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അയാളുടെ സ്രവത്തിൽ നിന്ന് പുറപ്പെടുന്ന വൈറസ് നമ്മളിലേക്ക് പകരുന്നു. • സ്രവം പുരണ്ട കൈവെച്ച് നമ്മളെ സ്പർശിക്കുമ്പോൾ. • കൊറോണ രോഗബാധിതരുമായി സമ്പർക്കം പുലർത്തുമ്പോൾ. • പൊതുസ്ഥലങ്ങളിൽ പോയതിനുശേഷം കണ്ണിലും മൂക്കിലും വായിലും തൊടുമ്പോൾ. ഇങ്ങനെയൊക്കെ രോഗം പകരാൻ സാധ്യതയുണ്ട്. ഭീതി മാറ്റി ജാഗ്രതയിൽ ഇരിക്കുക. ശുചിത്വ ശീലങ്ങൾ പാലിക്കുക നമ്മുടെ കേരളം നിപ്പയെ അതിജീവിച്ചത് പോലെ കൊറോണയേയും അതിജീവിക്കും.ഇതിൽനിന്നൊക്കെ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് 'ശുചിത്വമാണ് നമ്മൾ മലയാളികളുടെ, നമ്മുടെ കേരളത്തിൻറെ വിജയ കാരണം'.ഇപ്പോൾ നമ്മൾ ശീലിക്കുന്ന ശുചിത്വശീലങ്ങൾ ഇനി കൈവിടാതിരിക്കാം. നമുക്ക് ഈ കൊറോണ വൈറസ് അഥവാ കോവിഡ് 19-നെ അതിജീവിക്കാം.

വിദ്യ ഡി
7 C ഗവ എച്ച് എസ് എസ് കലവൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം