സെന്റ് മേരീസ് എൽ പി എസ് പട്ടം/അക്ഷരവൃക്ഷം/*~പരിസ്ഥിതി സംരക്ഷണം*~
*~പരിസ്ഥിതി സംരക്ഷണം*
പ്രകൃതി അമ്മയാണ് പ്രകൃതിയെ ഈശ്വരനെ വരദാനമാണ് ഈ പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഭൂമിയിലെ മനുഷ്യരുടെ കടമയാണ് പ്രകൃതി ജീവൻറെ ഉറവിടമാണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിനു കാരണമാകുന്നു. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 ജൂൺ അഞ്ച് മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യ ത്തിൻറെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിൻറെ സന്ദേശം. കാടും കാടിൻറെ എൻറെ സമ്പത്തും ഇന്ന് ഏറെ ഏറെ ഏറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. മരങ്ങൾ മുറിച്ചുമാറ്റി കാടിനെ കയ്യടക്കുന്ന മനുഷ്യൻ അതിൽ വസിക്കേണ്ട ജീവജാലങ്ങളെയും ജൈവ സമ്പത്തു കളെയും ആദിവാസി സംസ്കാരങ്ങളെയും ഇല്ലായ്മ ചെയ്യുകയാണ്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രകൃതി സങ്കല്പങ്ങൾ ലേക്കുള്ള മടക്കയാത്രയ്ക്ക് മറ്റേതൊരു കാലഘട്ടത്തെ കാളും ഇന്ന് വേഗതയേറിയ ഉണ്ട് . പ്രകൃതി എന്ന് ഈ നന്മയെ ആവോളം സ്വായത്തമാക്കാൻ ആഗ്രഹിക്കുന്ന മനുഷ്യനോട് ഈ പ്രകൃതി തീഷ്ണമായ രീതിയിൽ പ്രതികരിക്കുന്നുണ്ട് . പ്രകൃതിയിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന വ്യതിയാനങ്ങൾ ഒരു പരിധിവരെ നമ്മെ ഭയപ്പെടുത്തിയിട്ടുണ്ട്. പ്രതീക്ഷിക്കാത്ത ഭൂചലനങ്ങളുടെ അഗ്നിപർവത സ്ഫോടനങ്ങളും ആഞ്ഞടിച്ച് ത്തുന്ന കനത്ത മഴയും വെള്ളപ്പൊക്കവും ഭൂമി വിണ്ടുകീരുവോളം വറ്റി വരളുന്ന പുഴകളും നദികളും കാലത്തിൻറെ ഓർമപ്പെടുത്തലുകളാണ്. ആധുനിക കാലഘട്ടത്തിൽ മനുഷ്യൻറെ സ്വാർത്ഥവും ചീത്തയുമായ പല പ്രവർത്തനങ്ങളും പ്രകൃതിയെ വലിയ അസ്വസ്ഥമാക്കുന്നു. ഇനി തിരിഞ്ഞു നടക്കേണ്ടത് ആവശ്യമാണ് . വിഷം തീണ്ടാത്ത കൃഷിയിടങ്ങളും ഹരിത ഭൂമിയും സ്വച്ഛമായി ഒഴുകുന്ന ജലാശയങ്ങളും കണ്ടെത്തുവാനുള്ള മടക്കയാത്ര ആവണം ഭൂമി മാതാവിനും നമുക്കും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന യുവത്വം തിരികെ പിടിക്കാൻ വിഷം തീണ്ടാത്ത ഭക്ഷണവും മലിനമാകാതെ ജലസ്രോതസ്സുകളും വായുവും നമുക്ക് സ്വന്തം ആക്കാൻ മണ്ണിനെ സ്നേഹിക്കുന്ന മണ്ണിൻറെ മനസ്സറിയുന്ന മണ്ണിൽ അധ്വാനിച്ച് കനകം വിളയിക്കുന്ന ഒരു കർഷക കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കണം. നമ്മുടെ ഭൂമിയെ കാത്തുസൂക്ഷിക്കേണ്ടത് നാമോരോരുത്തരും ആണെന്ന ബോധ്യം എല്ലാവർക്കും വരട്ടെ എന്ന് ഓർമിപ്പിച്ചു കൊണ്ട് നിർത്തുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ