ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/കൊറോണ കാലത്തേയും അതിജീവിക്കാം
കൊറോണ കാലത്തേയും അതിജീവിക്കാം
ഇന്ന് ലോക ജനത മുഴുവൻ കോവിസ് - 19 എന്ന വൈറസിന്റെ വ്യാപനത്തെ തടയാനുള്ള കഠിന പരിശ്രമത്തിലാണ്. ലോകജനത ഭയപ്പെടുന്നത് കൊറോണ വൈറസ് കാരണമുള്ള സമകാലിക പ്രതിസന്ധികളെ മാത്രമല്ല, ഭാവിയിൽ സംഭവിക്കാവുന്ന പ്രതിസന്ധികളെ കൂടിയാണ്. സാമ്പത്തിക, ആരോഗ്യ, വികസന മേഖലകൾ തുടങ്ങി എല്ലാം തന്നെ ഇവയിൽ ഉൾപ്പെടും. സാമ്പത്തിക മേഖലയിൽ വലിയ ഇടിവുകൾ വരുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു. സേവനമേഖലയെ ആയിരിക്കും ഇത് ഏറ്റവും കൂടുതൽ വ്യാപിക്കുന്നത്. ചൈനയിലെ ഹ്യൂബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ ഉത്ഭവിച്ച ഘട്ടത്തിൽ നോവൽ കൊറോണ വൈറസ് എന്ന് അറിയപ്പെട്ട് കോവിഡ് - 19 നെ മാർച്ച് - 11നാണ് മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുന്നത്. ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോവിഡ് - 19. സ്പാനിഷ് ഫ്ലൂവിന് ശേഷം ആദ്യമായാണ് നാം ഇങ്ങനെയൊരു മഹാമാരിയെ നേരിടുന്നത്. ഇതിന് മുൻപും മനുഷ്യനും മൃഗങ്ങൾക്കും ഭീക്ഷണിയായ വൈറസുകൾ ഉണ്ടായിട്ടുണ്ട്. പ്ലേഗ്, എബോള, സാർസ്, റാബീസ്, പോളിയോ, ഹെപ്പറ്റൈറ്റിസ് എ വൈറസ്, എച്ച്ഐവി ,നിപ വൈറസ്, സ്വൈൻ ഫ്ലൂ വൈറസ്, സിക അങ്ങനെ ഒട്ടനവധി. ഇവയിൽ മിക്കതിനും പ്രതിരോധ മരുന്നുകൾ കണ്ടുപിടിച്ചു കഴിഞ്ഞു. ഇക്കൂട്ടത്തിൽ പ്രതിരോധ മരുന്ന് കണ്ടുപിടിക്കാനുള്ളവയും ഉണ്ട്. ഇന്നേവരെ ആധുനിക ശാസ്ത്രത്തിന്റെ ഭാഗത്ത് നിന്നും അത് സാധിക്കില്ല എന്ന് നാം കേട്ടിട്ടില്ല. ഇനിയും അറിയാനും കണ്ടെത്താനുമുണ്ട്, അതിനാൽ തങ്ങൾ അന്വേഷിച്ച് കൊണ്ടിരിക്കുന്നു, അന്വേഷണം അവസാനിക്കുന്നില്ല. അതാണ് ശാസ്ത്രത്തിന്റെ നിലപാട്. കോവിഡ് പ്രതിരോധ മരുന്നുകൾ കണ്ടുപിടിക്കാനുള്ള പരിശ്രമം ഓരോ രാജ്യത്തും തകൃതിയായി നടന്ന് കൊണ്ടിരിക്കുന്നു. ശാസ്ത്രത്തെ തള്ളിപ്പറഞ്ഞ് കൊണ്ടും ,ശാസ്ത്രം പരാജയപ്പെട്ടു എന്നും പ്രഖ്യാപിച്ചുകൊണ്ടും പലരും രംഗത്ത് വരുന്നുണ്ട്. എന്നാൽ ശാസ്ത്രം കൊറോണ വൈറസ് വ്യാപനത്തിന്റെ കാര്യത്തിലും പരാജയപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. ചില ഭരണകൂടത്തിന്റെ ഉദാസീന സമീപനത്തിന്റെയും കാര്യക്ഷമമല്ലാത്ത പ്രവർത്തനത്തിന്റെയും തെറ്റായ നിഗമനത്തിന്റെയും ഫലമായി കോവിഡിനെ ആരംഭഘട്ടത്തിൽ തന്നെ നിയന്ത്രിക്കാൻ പല രാജ്യത്തിനും സാധിച്ചില്ല. എന്നാൽ ഈ സാഹചര്യത്തിൽപ്പോലും കോവിഡിനെതിരെ പൊരുതുകയാണ് ശാസ്ത്രം. അതാണ് ശാസ്ത്രത്തിന്റെ മാനസികമായ പ്രതിബന്ധത. ലോകാരോഗ്യ സംഘടന നമുക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു. മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിലും, എല്ലാ രാജ്യങ്ങളിലും മരണത്തെക്കാൾ കൂടുതൽ രോഗം ഭേദമായവരുടെ എണ്ണമാണ് കാണുന്നത്. . കൊറോണ വ്യാപനത്തെ മികച്ച രീതിയിൽ പ്രതിരോധിക്കുന്ന കേരളത്തെയും ദക്ഷിണകൊറിയയെയും പോലുള്ള പ്രദേശങ്ങൾ മറ്റ് ഉദാരണങ്ങളാണ്. ഇത് ശാസ്ത്രത്തിന്റെയും ശാസ്ത്രീയമായ പെരുമാറ്റത്തിന്റെയും മിടുക്കാണ്. സാർസ് വൈറസ് ലോകത്തെ പിടിച്ച് കുലുക്കിയ 2003-ൽ തന്നെ സാർസിന് സമാനമായ വൈറസ് 2020- ഓടെ പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് വന്നിരുന്നതായി ലോകപ്രശസ്തനായ അമേരിക്കൻ ചിന്തകൻ നോം ചോമ്സ്കി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഭരണകൂടങ്ങൾ, പ്രത്യേകിച്ച് അമേരിക്ക പോലുള്ള വികസിത രാജ്യങ്ങൾ അതൊന്നും ചെവിക്കൊണ്ടില്ല.കൊറോണ എത്തിക്കഴിഞ്ഞിട്ടും പല രാജ്യങ്ങളും അതൊരു പകർച്ചപ്പനി എന്ന നിലയിലാണ് കണ്ടത്. എന്നാൽ ശാസ്ത്രം ഇതിനെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ചൈനയിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് രോഗം എത്തുന്നതിന് മുൻപേ നൽകിയിരുന്നു. ഓരോ ദിവസവും പുതിയ പഠനങ്ങൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. ആരാധനാലയങ്ങൾക്കും മറ്റും ഒരു തരത്തിലും പ്രർത്തനം നടത്താൻ കഴിയാതിരിക്കുന്ന ഈ സന്ദർഭത്തിലും ശാസ്ത്രം പോരാടുകയാണ്, ഈ മഹാമാരി നാം അതിജീവിക്കുക തന്നെ ചെയ്യും എന്ന് ഉറപ്പിച്ച് കൊണ്ട്. കേരളത്തിൽ ജനിച്ചതിൽ എനിക്ക് അഭിമാനം തോന്നുന്ന സന്ദർഭം കൂടിയാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചറും കേരളത്തെ ഓഖി,നിപ, പ്രളയം എന്നീ പ്രതിസന്ധികളിലെല്ലാം ഫലപ്രദമായ തീരുമാനമെടുക്കുകയും നാം അതിജീവിക്കുകയും ചെയ്തു. കോറോണ പ്രതിരോധത്തിലും ലോകശ്രദ്ധ ആകർഷിക്കുകയാണ് കേരളം. ജനസാന്ദ്രത ഏറ്റവും കൂടിയ സംസ്ഥാനം കൂടിയാണ് കേരളം. അതിനാൽ തന്നെ ലോക വ്യാപനസാധ്യത വളരെ കൂടുതലായിരുന്നു. അമേരിക്കയിലെ ജോൺ ഹോപ്കിൻ സർവ്വകലാശാല നൽകിയ മുന്നറിയിപ്പ് സംസ്ഥാനത്തെ 40 ശതമാനത്തിന് രോഗബാധയുണ്ടാകാനുള്ള സാധ്യത ഉണ്ടായിരുന്നു എന്നായിരുന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നൽകിയ മുന്നറിയിപ്പ് 80 ലക്ഷം പേർക്ക് ഇൻഫ്ളുവൻസ വരാമെന്നാണ്. അതിൽ 10 ശതമാനം പേരെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുമെന്ന സാധ്യതയും അവർ ചൂണ്ടി കാട്ടി. തീർത്തും അസാധരണമായ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കേരള മാതൃകയെ പ്രശംസിച്ച് ലോകോത്തര മാധ്യമങ്ങൾ തന്നെ ഇന്ന് മുന്നോട്ട് വന്നിരിക്കുകയാണ്. ഇപ്പോൾ കേരളം സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുന്നു. കേരളത്തിൽ മരണത്തിന്റെ നിരക്ക് മറ്റ് പാശ്ചാത്യ രാജ്യങ്ങളെക്കാൾ കുറവാണ് എന്നത് നമ്മുടെ പ്രതിരോധത്തിന്റെ മികവ് കാണിക്കുന്നു ലോകജനത മുഴുവൻ ഈ പ്രതിസന്ധി അതിജീവിക്കുക തന്നെ ചെയ്യും. "ഇതിന് മുൻപും നാം പലതരം പ്രതിസന്ധികൾ അഭിമുഖീകരിച്ചിട്ടുണ്ട്. വലിയ മാറ്റങ്ങൾ ഉണ്ടാകുന്നത് പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ്. മനുഷ്യരാശിയെ വിലയിരുത്തുമ്പോൾ അത് വലിയ കണ്ടുപിടിത്തങ്ങളിലേക്കും നയിക്കാം." എന്ന് പ്രമുഖ തമിഴ് - മലയാളം സാഹിത്യകാരൻ ജയമോഹൻ പറയുന്നു. ഈ പ്രതിസന്ധി വലിയ നേട്ടം ഭാവിയിൽ നമുക്കുണ്ടാക്കിയേക്കാം. ജീവിതം പ്രതിസന്ധികൾ നിറഞ്ഞതാണെന്നും മാനവരാശി ഒത്തൊരുമിച്ച് അതിനെ മറികടക്കുകയാണ് വേണ്ടതെന്നും ഈ സന്ദർഭം നമ്മെ ഉദ്ബോധിപ്പിക്കുന്നു എന്ന് പറഞ്ഞുകൊള്ളട്ടെ. കോവിഡിനെതിരെ പ്രവർത്തിക്കുന്ന ലോകത്തിലെ എല്ലാ ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ. ശാസ്ത്രത്തെ കൂട്ടുപിടിച്ച് നമുക്ക് ഈ പ്രതിസന്ധിയെ നേരിടാം. ഇതിന് മുൻപ് മാനവരാശിയെ നടുക്കിയ പല പ്രതിസന്ധികളും ഉണ്ടായിട്ടുണ്ട്. സാമ്പത്തികമായ പ്രതിസന്ധികളും ഇതിൽ ഉൾപ്പെടും. ഇവയെയെല്ലാം നാം അതിജീവിച്ചെങ്കിൽ കൊറോണയേയും നാം അതിജീവിക്കുക തന്നെ ചെയ്യും ; ഭാവിയിൽ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയെയും. നമുക്ക് ഒന്നിച്ച് പോരാടാം പ്രതിസന്ധികൾക്കെതിരെ........
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ