ഉളിയിൽ സെൻട്രൽ എൽ.പി.എസ്/അക്ഷരവൃക്ഷം/രോഗം പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
17:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14844 (സംവാദം | സംഭാവനകൾ) (' <p> ലോകത്ത് ഇന്ന് ആകെ പടർന്നു പിടിച്ചു കൊണ്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലോകത്ത് ഇന്ന് ആകെ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒരു വൈറസ് രോഗമാണ് കൊറോണ അഥവാ കോവിഡ് 19. ചൈനയിലെ ഏതാനും മനുഷ്യരിൽ തുടങ്ങി വളരെ പെട്ടെന്ന് തന്നെ ലോകരാജ്യങ്ങളുടെ ഉറക്കം കെടുത്തി കൊണ്ട് ഒട്ടുമിക്ക രാജ്യങ്ങളിലേക്കും ഇത് വ്യാപിച്ചു കൊണ്ടിരിക്കുന്നു ഇൗ വൈറസിനെ ഇതുവരെ മരുന്നൊന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ എല്ലാ രാജ്യങ്ങളും സമ്പൂർണ അടച്ചുപൂട്ടൽ ആണ് നടപ്പാക്കുന്നത് എന്നിരുന്നാലും ഈ രോഗത്തെ ചെറുത്തു നിർത്താൻ കൃത്യമായ ശുചിത്വം നാം പാലിക്കേണ്ടതുണ്ട്. പുറത്തു പോയി വന്നാൽ കൈ സോപ്പിട്ട് കഴുകുക, കൃത്യമായ രീതിയിൽ മാസ്ക് ധരിക്കുക, ആലിംഗനങ്ങൾ ഒഴിവാക്കുക, ദിവസവും രണ്ടു നേരം കുളിക്കുക, അനാവശ്യമായി കൈവിരലുകൾ കൊണ്ട് മുഖത്തോ കണ്ണിലോ വായിലോ സ്പർശിക്കാതെ ഇരിക്കുക, തുടങ്ങിയവ കൃത്യമായ രീതിയിൽ നാം തീർച്ചയായും പാലിക്കേണ്ടതുണ്ട്.

അതുൽ കൃഷ്ണ
4 ഉളിയിൽ സെൻട്രൽ എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം