Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ
ദൂരെ നിന്നും പാറി വന്ന
വിഷപൂവിൻ വിത്തുകൾ
നാടാകെ മഹാമാരിയായ്
പെയ്യുമ്പോൾ മരണ ഭീതി
മാനവ രാശിയെ ഭീതിയാലുലക്കവേ
പെയ്തു പോയ തെറ്റുകൾ
തിരുത്തുവാൻ തുടങ്ങണം .
അന്നവും അമൃതവും തന്ന
അമ്മയായി പോറ്റിയ ഭൂമി തൻ
പ്രകൃതിയെ മലിനമാക്കിയോർ
ശുദ്ധ വായു തേടിയിന്ന്
മാസ്ക്കുമേന്തി അലയുന്നു .
ലോകമാകെ മഹാമാരി
മരണനൃത്തം ചെയ്യുമ്പോൾ
ഉണർന്നെന്നേറ്റു പൊരുതി
നിൽക്കും അതിജീവനത്തിനായ്
കൈകൾ കഴുകി മനസ്‌കോർത്തു
അകലം പാലിച്ചു ശുചിയായി
പങ്കുവയ്ക്കാം സ്നേഹവും സൗഹ്രദവും .
പരിസരങ്ങൾ വൃത്തിയാക്കി
വീടുനുള്ളം സ്വർഗ്ഗമാക്കി
കാത്തിരിക്കാം നമ്മൾ വീണ്ടും
ഒത്തുചേരും പുലരികൾക്കായ്.
|