ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/ആരോഗ്യമുള്ള സമൂഹം
ആരോഗ്യമുള്ള സമൂഹം
നമ്മുടെ നാട് ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ശുചിത്വമില്ലായ്മയാണ്. ചപ്പു ചവറുകളും, അറവുശാലകളിലെ, മാലിന്യങ്ങളും കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്ന ഒരിടമായി മാറി നമ്മുടെ നാട്. അതിനെതിരെ ശക്തമായി നമ്മൾ പോരാടണം. ശുചിത്വം പാലിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്. സ്വന്തം വീട്ടിൽ നിന്നു തന്നെ ശുചിത്വത്തിന്റെ ആദ്യ പാഠങ്ങൾ തുടങ്ങണം. നമ്മുടെ വീട്ടിലെ മാലിന്യം നാം തന്നെ സംസ്കരിക്കണം. അത് പൊതു ഇടങ്ങളിലോ മറ്റുള്ളവരുടെ പറമ്പിലോ തള്ളുന്ന പ്രവണത ഇല്ലാതാക്കണം. നാം നന്നായാൽ നമ്മുടെവീടു നന്നാവും.വീടു നന്നായാൽ നമ്മുടെ പരിസരം നന്നാകും. പരിസരം നന്നായാൽ നാടു നന്നാകും. നാടു നന്നായാൽ നമ്മുടെ നഗരം നന്നാകും.അതിനായി പരിശ്രമിക്കാം. പകർച്ചവ്യാധികളെ തടയാം. ആരോഗ്യമുള്ള സമൂഹം ഉണ്ടാകട്ടെ.അസുഖങ്ങളിൽ നിന്നും മോചനമുണ്ടാകട്ടെ.കൈകോർക്കാം, നമ്മുടെ നാടിന്റെ ശുചിത്വത്തിനായി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ